Empuraan: അബ്രാം മോഹന്‍ലാല്‍ ഖുറേഷി മമ്മൂട്ടി; എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ഹിന്റ് ഉറപ്പെന്ന് ആരാധകര്‍
Netizens Says Mammootty Will Do a Character in Empuraan: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ലൂസിഫറിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ എമ്പുരാനില്‍ അബ്രാം ഖുറേഷിയായാണ് അദ്ദേഹത്തിന്റെ വരവ്. കണ്ടതും കേട്ടതുമൊന്നുമല്ല സ്റ്റീഫന്‍ നെടുമ്പള്ളി എന്ന് എമ്പുരാന്‍ തെളിയിക്കും.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്. മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയും പൃഥ്വിയുടെ സംവിധാന മികവും ഒത്തിണങ്ങുമ്പോള്‍ ചിത്രം വന്‍ വിജയമാകുന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പാണ്.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ലൂസിഫറിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ എമ്പുരാനില്‍ അബ്രാം ഖുറേഷിയായാണ് അദ്ദേഹത്തിന്റെ വരവ്. കണ്ടതും കേട്ടതുമൊന്നുമല്ല സ്റ്റീഫന്‍ നെടുമ്പള്ളി എന്ന് എമ്പുരാന്‍ തെളിയിക്കും.
മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ താനുമുണ്ടാകുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ മോഹന്‍ലാല്‍ തിയേറ്ററില്‍ അങ്ങനെ വരാറില്ല. എന്നാല്‍ എമ്പുരാന്‍ കാര്യങ്ങളെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്.




എമ്പുരാനുമായി ബന്ധപ്പെട്ട് ഒട്ടനവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. മമ്മൂട്ടി എമ്പുരാനില്‍ ഉണ്ടാകുമെന്നതാണ് അതില്‍ പ്രധാനം. മമ്മൂട്ടിയെ കാമിയോ റോളില്‍ എങ്കിലും പൃഥ്വിരാജ് ചിത്രത്തില്‍ എത്തിക്കുമെന്ന കാര്യം ഉറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല എമ്പുരാനില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഒരു താരത്തിന്റെ വിവരം ഇപ്പോഴും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ഡ്രാഗണ്‍ ചിഹ്നമുള്ള ഷര്‍ട്ടും ധരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ആരാണെന്നാണ് ആരാധകര്‍ തിരയുന്നത്. ട്രെയിലറിലും അതാരാണെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ തന്നെ മമ്മൂട്ടിയാകും ആ പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്ന നിഗമനത്തിലാണ് സിനിമാസ്വാദകരുള്ളത്.
അബ്രാം ഖുറേഷി എന്നതാണ് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പേരിന് പുറമെയുള്ള മോഹന്‍ലാലിന്റെ പേര്. അതിനാല്‍ തന്നെ അബ്രാം എന്നത് ഒരു ക്രിസ്ത്യന്‍ പേരായതിനാല്‍ ഖുറേഷി ഒരു മുസ്സിം കഥാപാത്രമായിരിക്കും. അബ്രാം എന്ന വേഷത്തില്‍ സ്റ്റീഫന്‍ എത്തുമ്പോള്‍ ഖുറേഷിയായി മമ്മൂട്ടി വരുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആളുകള്‍ പറയുന്നത്.
Also Read: L2 Empuraan: ഇനി വെറും ആറ് നാൾ!! എമ്പുരാന്‍ ബുക്കിങ് ഇന്ന് മുതല്‍; ആവേശത്തില്‍ ആരാധകര്‍
അബ്രാം ഖുറേഷി എന്നത് ഒരു അധോലോക സംഘടനയുടെ പേരാണെന്നും ആ സംഘടനയുടെ തലപ്പത്ത് രണ്ടാളുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എമ്പുരാന്റെ അവസാനം സംഘടനയിലെ രണ്ടാമനെ വെളിപ്പെടുത്തും. അവിടെ മുതലാകും മൂന്നാം ഭാഗത്തിന്റെ കഥ ആരംഭിക്കുക എന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.