L2 Empuraan Leaked: ‘എമ്പുരാൻ’ വ്യാജപതിപ്പ് പുറത്ത്; പൈറസി സൈറ്റുകളിലും ടെലഗ്രാമിലും പ്രചരിക്കുന്നു, റിപ്പോർട്ട്
L2 Empuraan Leaked On Online: ഇത്തരത്തിൽ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം' എന്ന പോസ്റ്ററാണ് പൃഥ്വിരാജ് തൻ്റെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ലോകം മുഴുവനുള്ള സിനിമാപ്രേമികളെ ഒന്നടങ്കം ആവശത്തിലാക്കി പുറത്തിറങ്ങിയ മോഹൻലാൽ പൃഥ്വിരാജ് ചിത്രം എൽ2ഇ: എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോർട്ട് (L2 Empuraan Leaked). വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫില്മിസില്ല, മൂവിറൂൾസ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകൾക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പുറത്തിറങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തരത്തിൽ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്ററാണ് പൃഥ്വിരാജ് തൻ്റെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് വ്യാജൻ എത്തിയിരിക്കുന്നത്. 2019ലെ ഹിറ്റ് ചിത്രമായ ലൂസിഫറിൻ്റെ തുടർച്ചയാണ് എമ്പുരാൻ. ആദ്യമായല്ലറിലീസായ ദിവസം തന്നെ വ്യാജൻ പുറത്തിറങ്ങുന്നത്. സമാനമായ സംഭവം പുഷ്പ 2 റിലീസായപ്പോഴും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കേരളത്തിൽ 750 ഓളെ സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയത്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമിച്ചിരിക്കുന്നത്. മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ ഹോളിവുഡിലെയും ബോളിവുഡിലെയും ഉൾപ്പെടെ താരങ്ങളാണ് ബിഗ് ബജറ്റ് ചിത്രമായ എമ്പുരാനിൽ അണിനിരക്കുന്നത്.
ആദ്യം ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവരിൽ നിന്ന് വമ്പൻ പ്രതികരണമാണ് എമ്പുരാന് ലഭിച്ചിരിക്കുന്നത്. വമ്പൻ ഹൈപ്പോട് കൂടിയ എത്തിയ ചിത്രത്തിന് വിചാരിച്ചതിലും അധികം പോസിറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. എമ്പുരാൻ കണ്ട് പുറത്തിറങ്ങിയ ഭൂരിഭാഗം പേരും ചിത്രത്തിന്റെ മേക്കിങ്ങ്, ലൊക്കേഷൻ, മ്യൂസിക്, തുടങ്ങിയ കാര്യങ്ങളെയാണ് പ്രശംസിച്ചിരിക്കുന്നത്. മലയാളത്തിലെ ഹോളിവുഡ് ചിത്രമാണെന്നാണ് അധികം പേരും പറയുന്നത്. രോമാഞ്ചമുണർത്തുന്ന തരത്തിലുള്ള എൻട്രിയാണ് എമ്പുരാനിൽ മോഹൻലാലിന്റേതെന്നാണ് അഭിപ്രായം. എമ്പുരാൻ കളക്ഷൻ 1000 കോടി കടക്കും മുകളിൽ പോകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.