L2 Empuraan: മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് എന്റെ മകന്‍ സിനിമ ചെയ്തുവെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനമുണ്ട്: മല്ലിക സുകുമാരന്‍
Mallika Sukumaran About Mammootty and Mohanlal: അഭിമുഖങ്ങളില്‍ നിന്നുള്ള വളരെ രസകരമായ സംഭാഷണങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൃഥ്വിരാജിന് മാത്രമല്ല എമ്പുരാനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ അമ്മയും സിനിമാ താരവുമായ മല്ലിക സുകുമാരനും നിരവധി ചോദ്യങ്ങള്‍ നേരിടുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരന്റെ മൂന്നാം സംവിധാന സംരംഭമായ എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണ് പൃഥ്വിരാജും മോഹന്‍ലാലും. വിവിധ ഭാഷകളിലുള്ള മാധ്യമങ്ങള്‍ക്കാണ് ഇതിനോടകം ഇരുവരും അഭിമുഖങ്ങള്‍ നല്‍കിയിട്ടുള്ളത്.
അഭിമുഖങ്ങളില്‍ നിന്നുള്ള വളരെ രസകരമായ സംഭാഷണങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൃഥ്വിരാജിന് മാത്രമല്ല എമ്പുരാനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ അമ്മയും സിനിമാ താരവുമായ മല്ലിക സുകുമാരനും നിരവധി ചോദ്യങ്ങള്‍ നേരിടുന്നുണ്ട്.
എമ്പുരാനുമായി ബന്ധപ്പെട്ട മല്ലിക നല്‍കിയ അഭിമുഖങ്ങളും ഹിറ്റാണ്. ഇപ്പോഴിതാ എമ്പുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് സിനിമ ചെയ്തതിനെ കുറിച്ചും സംസാരിക്കുകയാണ് മല്ലിക. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.




”ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമെല്ലാം എന്റെ കുഞ്ഞിനെ കുറിച്ച് പല സ്ഥലങ്ങളില്‍ നല്ലത് മാത്രം സംസാരിക്കുമ്പോള്‍ ഒരമ്മ എന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പൃഥ്വി ഒരു പടം സംവിധാനം ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഒരുപാട് ഹോം വര്‍ക്ക് ചെയ്യുന്ന ഒരാളാണ്. ഫോണില്‍ വിളിക്കാന്‍ പോലും എനിക്ക് പേടിയാണ്, എന്താ അമ്മേ എന്നും ചോദിച്ച് പെട്ടെന്ന് പെട്ടെന്നാണ് ഇവന്‍ ചോദിക്കുന്നതെല്ലാം. അപ്പോള്‍ നമുക്കറിയാം കാര്യമായ എന്തോ തിരക്കിലാണെന്ന്.
മമ്മൂട്ടിയും എപ്പോഴും മോനെ പറ്റി സംസാരിക്കാറുണ്ട്. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ കൂടി വരുന്നുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് വരട്ടെ അമ്മേ എന്ന് അവന്‍ പറയും. മലയാള സിനിമ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ രണ്ട് പേരെയും വെച്ച് എന്റെ മകന്‍ ഒരു സിനിമ സംവിധാനം ചെയ്തുവെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമൊക്കെയാണ്.
എല്ലാവരും പൃഥ്വിയെ കുറിച്ച് നല്ലത് പറയുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അത് ഇത് എന്നൊക്കെ പറഞ്ഞ് ആരൊക്കെയോ എന്നോട് എന്തെല്ലാമോ ചോദിച്ചു. ഞാന്‍ പറഞ്ഞു അതൊക്കെ അതിനകത്തെ ആന്തരിക പ്രശ്‌നങ്ങളാണ് അവര്‍ക്കാര്‍ക്കും എന്റെ മകനോട് വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്ന്. സംഘടനയല്ലെ, എല്ലായിടത്തും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതൊക്കെ പറഞ്ഞ് പറഞ്ഞ് ഇല്ലാതാക്കും അത്രയുള്ളൂ,” മല്ലിക പറയുന്നു.