L2 Empuraan: ‘താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു’; എമ്പുരാൻ കാണുമെന്ന് മൈത്രേയൻ
Maitreyan Apologizes To Prithviraj: പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയൻ. മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങുന്ന എമ്പുരാൻ സിനിമ കാണുമെന്നും മൈത്രേയൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മോഹൻലാൽ നായകനായി പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന എമ്പുരാൻ സിനിമ കാണുമെന്ന് മൈത്രേയൻ. താൻ പറഞ്ഞെന്നതായുള്ള വാചകം പങ്കുവച്ച് മാപ്പ് ചോദിച്ചുകൊണ്ടാണ് മൈത്രേയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ താൻ ഖേദിക്കുന്നു എന്ന് മൈത്രേയൻ കുറിച്ചു. പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് ഈ ചോദ്യം ചോദിച്ചതെന്ന് തനിക്കറിയില്ലായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മൂന്ന് പേർ തന്നെ അഭിമുഖം ചെയ്യാൻ വന്നിരുന്നു എന്നും താൻ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം ഇത്തരത്തിൽ പോസ്റ്ററായി ഇറക്കുകയായിരുന്നു എന്നും മൈത്രേയൻ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. പല വിഷയങ്ങളും സംസാരിച്ചതിൽ സിനിമ, സംവിധാനം, അഭിനയം തുടങ്ങിയ കാര്യങ്ങളും കടന്നുവന്നു. അതിൽ താങ്കൾ സംവിധാനം ചെയ്ത സിനിമകളെപ്പറ്റിയും സംസാരിച്ചു. ഈ പോസ്റ്ററിലെ വാചകം താൻ പറഞ്ഞതാണ്. എന്നാൽ, അത് ഒരു പോസ്റ്റർ ഇറക്കാനായി ചോദിച്ചതാണെന്നറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു. അതിന് നിരുപാധികം മാപ്പ് ചോദിക്കുന്നു. താങ്കളുടെ സിനിമ കാണുമെന്നും മൈത്രേയൻ കുറിച്ചു.
Also Read: L2 Empuraan: ‘ഈ മുടിയുടെ രഹസ്യമെന്താണ് സാർ, മയിലെണ്ണ’! തെലുഗത്തിക്ക് ലാലേട്ടന്റെ പൊളപ്പൻ മറുപടി




ലൂസിഫർ സിനിമാ പരമ്പരയിലെ രണ്ടാം സിനിമയാണ് എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിലാണ് സിനിമ പുറത്തിറങ്ങുക. ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ദീപക് ദേവ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുമ്പോൾ സുജിത് വാസുദേവാണ് ക്യാമറ. അഖിലേഖ് മോഹനാണ് എഡിറ്റ്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ എമ്പുരാനിലുണ്ട്. ഈ മാസം 27ന് സിനിമ തീയറ്ററുകളിലെത്തും.