L2 Empuraan: അതെല്ലാം നടന്ന കാര്യമല്ലേ, മാങ്ങയുള്ള മരത്തിലല്ലേ ആളുകള്‍ കല്ലെറിയൂ; എമ്പുരാന്‍ വിവാദങ്ങളില്‍ ഷീല
Sheela Says Empuraan is a Good Movie: ഒരു സിനിമ നിര്‍മിക്കുമ്പോള്‍ എത്ര പേര്‍ക്ക് ജോലി ലഭിക്കുന്നു. കൊള്ളില്ലെന്ന് ഒറ്റവാക്കില്‍ പറയുമ്പോള്‍ അത് വലിയ തെറ്റാണ്. ഒരു ഇംഗ്ലീഷ് സിനിമ പോലെയാണ് പൃഥ്വിരാജ് എമ്പുരാന്റെ ഓരോ ഷോട്ടും എടുത്ത് വെച്ചിരിക്കുന്നത്.

എമ്പുരാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് നടി ഷീല. എമ്പുരാന്‍ നല്ല ചിത്രമാണെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും ഷീല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അവരുടെ പ്രതികരണം.
”മാങ്ങയുള്ള മരത്തിലെ ആളുകള്‍ കല്ലെറിയുകയുള്ളൂ. മാമ്പഴമില്ലാത്ത മരത്തില്‍ ആരും കല്ലെറിയില്ല. എമ്പുരാന്‍ ഒരു നല്ല സിനിമയാണ്. രാഷ്ട്രീയം പോലെ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്ന സിനിമ. ആ സിനിമ കൊള്ളില്ലെന്ന് പറയുന്നത് ശരിയല്ല.
ഒരു സിനിമ നിര്‍മിക്കുമ്പോള്‍ എത്ര പേര്‍ക്ക് ജോലി ലഭിക്കുന്നു. കൊള്ളില്ലെന്ന് ഒറ്റവാക്കില്‍ പറയുമ്പോള്‍ അത് വലിയ തെറ്റാണ്. ഒരു ഇംഗ്ലീഷ് സിനിമ പോലെയാണ് പൃഥ്വിരാജ് എമ്പുരാന്റെ ഓരോ ഷോട്ടും എടുത്ത് വെച്ചിരിക്കുന്നത്.




ചെറിയ ഗ്രാമപ്രദേശങ്ങളില്‍ പോലും ഹൗസ് ഫുളളായാണ് സിനിമ ഓടുന്നത്. സിനിമ കൊള്ളില്ലെന്ന് പറയുമ്പോള്‍ അത് ഫ്രീയായിട്ടുള്ള പബ്ലിസിറ്റിയാണ്. നല്ലൊരു സിനിമയാണ് എമ്പുരാന്‍. ഒരുപാട് കഷ്ടപ്പെട്ട് നാല് വര്‍ഷത്തോളം പല സ്ഥലങ്ങളിലും പോയി ഷൂട്ട് ചെയ്ത പടമാണ്.
പൃഥ്വിരാജ് മറ്റൊരു ചിന്തയുമില്ലാതെയാണ് എമ്പുരാന്‍ എടുത്തത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പെയിന്റ് ചെയ്തത് പോലെയാണ് ഓരോ ഷോട്ടും. ആ സിനിമയില്‍ പറയുന്നത് നടന്ന കാര്യമല്ലേ. അതല്ലേ അവര്‍ എടുത്ത് വെച്ചിരിക്കുന്നത്. മലയാളത്തില്‍ ഇത്രയും വലിയ സിനിമ വന്നതില്‍ നമുക്ക് അഭിമാനിക്കാം,” ഷീല പറയുന്നു.