5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2: Empuraan: ‘എമ്പുരാനെ കുറിച്ച് ചോദിച്ച്‌ ദിവസവും നൂറും നൂറ്റമ്പതും മെസേജ് വരുന്നുണ്ട്, എന്നാല്‍…’

Mallika Sukumaran About Empuraan: ലൈക്ക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു എമ്പുരാനെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. എന്നാല്‍ നിലവില്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഉള്‍പ്പെടെ മൂന്ന് നിര്‍മാതാക്കള്‍ ചിത്രത്തിനുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവയാണവ.

L2: Empuraan: ‘എമ്പുരാനെ കുറിച്ച് ചോദിച്ച്‌ ദിവസവും നൂറും നൂറ്റമ്പതും മെസേജ് വരുന്നുണ്ട്, എന്നാല്‍…’
എമ്പുരാന്‍ പോസ്റ്റര്‍, മല്ലിക സുകുമാരന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 16 Mar 2025 11:25 AM

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 27നാണ് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലൈക്ക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു എമ്പുരാനെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. എന്നാല്‍ നിലവില്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഉള്‍പ്പെടെ മൂന്ന് നിര്‍മാതാക്കള്‍ ചിത്രത്തിനുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവയാണവ.

ഇപ്പോഴിതാ തന്റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി മെസേജുകളാണ് തനിക്ക് വരുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ഓരോ ദിവസവും ഫോണെടുത്ത് നോക്കിയാല്‍ എമ്പുരാനെ കുറിച്ച് അന്വേഷിച്ച് തനിക്ക് ധാരാളം മെസേജുകളാണ് വരുന്നതെന്ന് മല്ലിക പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

”ഓരോ ദിവസവും രാവിലെ ഫോണെടുത്ത് നോക്കിയാല്‍ നൂറും നൂറ്റമ്പതും മെസേജ് കാണാം. എല്ലാം പൃഥ്വിരാജ് സംവിധാനം ചെയ്ത് വരാന്‍ പോകുന്ന എമ്പുരാനെ കുറിച്ച് ചോദിച്ചുകൊണ്ടുള്ളതാണ്. അത് ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമല്ലേ, അതൊക്കെ ആളുകള്‍ക്ക് അറിയുന്ന കാര്യമല്ലേ.

മോഹന്‍ലാല്‍ ആണ് ആ സിനിമയില്‍ എമ്പുരാനായിട്ട് എത്തുന്നത്. എന്റെ മകന്‍ സംവിധാനം ചെയ്തിട്ട് എത്തുന്ന അത്രയും വലിയ പടമായത് കൊണ്ട് എമ്പുരാനെ കുറിച്ച് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.

Also Read: L2: Empuraan: എമ്പുരാന്‍ വിവാദങ്ങള്‍ പൃഥ്വിരാജിന്റെ ബുദ്ധിയോ? ഓവര്‍സീസ് റൈറ്റ്‌സില്‍ റെക്കോര്‍ഡ് നേട്ടം, കൊത്തയ്ക്കും മുകളില്‍

എല്ലാവരും എമ്പുരാനെ കുറിച്ച് സംസാരിക്കാറുണ്ട്. ചേച്ചി സ്റ്റില്‍സ് കണ്ടു, ടീസര്‍ കണ്ടു എന്നെല്ലാം. പടത്തെ കുറിച്ച് ഇങ്ങനെ അന്വേഷിക്കുന്നവരോടൊപ്പം എനിക്ക് ഒരുപാട് നന്ദിയുണ്ട്. കാരണം നിങ്ങള്‍ എനിക്ക് അയക്കുന്ന എല്ലാ നല്ല വാക്കുകളിലും എന്നിലെ അമ്മയേയാണ് കൂടുതല്‍ സന്തോഷവതിയാക്കുന്നത്. ഈശ്വരാ എന്റെ മകനെ കുറിച്ചാണല്ലോ എല്ലാവരും പറയുന്നത് എന്ന ചിന്തയാണ്,” മല്ലിക പറയുന്നത്.