L2 Empuraan: വിവാദരംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് മോഹന്‍ലാല്‍, താരം മാനസിക വിഷമത്തിലെന്ന് മേജര്‍ രവി; മാപ്പ് ചോദിക്കും
Major Ravi on the controversies in L2 Empuraan: സിനിമയുടെ കണ്ടന്റുകളില്‍ പ്രശ്‌നങ്ങളുണ്ട്. മോഹന്‍ലാല്‍ വരുന്നതിന് മുമ്പാണ് ഗോദ്ര വിഷയമൊക്കെ വരുന്നത്. തന്റെ സീന്‍ മാത്രം ഡബ്ബ് ചെയ്ത് പോകുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. താനറിയുന്ന മോഹന്‍ലാല്‍ എല്ലാവരോടും മാപ്പ് ചോദിക്കുമെന്ന് ഉറപ്പുണ്ട്. താന്‍ അദ്ദേഹത്തെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നതല്ലെന്നും മേജര്‍ രവി

എമ്പുരാനിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഏറെ വിഷമത്തിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ മേജര്‍ രവി. സിനിമയിലെ പ്രശ്‌നമുള്ള സീനുകളെല്ലാം കട്ട് ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയെന്നും, താരം മാപ്പ് ചോദിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മേജര്‍ രവി വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് രവി ഇക്കാര്യം പറഞ്ഞത്. ഒരുപ്രാവശ്യം മോഹന്‍ലാല്‍ കഥ കേട്ടുകഴിഞ്ഞാല്‍ ഒരിക്കലും പിന്നെ അതില്‍ ഇടപെടില്ല. മറ്റ് താരങ്ങളുടെ ഷോട്ട് കുറയ്ക്കാനോ, കഥയില്‍ തിരുത്ത് വരുത്താനോ ഒന്നും അദ്ദേഹം പറയില്ലെന്ന് മേജര്‍ രവി പറഞ്ഞു.
കീര്‍ത്തിചക്ര മുതല്‍ 1971 ബിയോന്‍ഡ് ബോര്‍ഡര്‍ വരെ അദ്ദേഹത്തോടൊപ്പം അഞ്ച് സിനിമ ചെയ്തിട്ടുണ്ട്. കീര്‍ത്തിച്ചക്ര സിനിമ പോലും അത് റിലീസാകുന്നതിന് മുമ്പ് അദ്ദേഹം മുഴുവനായും കണ്ടിട്ടില്ല. പടം റിലീസാകുന്നതിന് മുമ്പ് കാണുന്ന സ്വഭാവം മോഹന്‍ലാലിനില്ല. എമ്പുരാനിലും അത് തന്നെയാണ് സംഭവിച്ചത്. എമ്പുരാന്‍ റിലീസാകുന്നതിന് മുമ്പ് അദ്ദേഹം കണ്ടിട്ടില്ല. അദ്ദേഹത്തിന് മാനസികമായി വളരെ വിഷമമുണ്ട്. സിനിമയിലെ പ്രശ്‌നമുള്ള സീനുകളെല്ലാം കട്ട് ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ആറു മണിക്ക് ശേഷം 26 മിനിറ്റോളം ദൈര്‍ഘ്യമുള്ള സീനുകള്‍ കട്ട് ചെയ്യുന്നുണ്ടെന്നാണ് കേട്ടതെന്നും മേജര്‍ രവി വ്യക്തമാക്കി.




Read Also : L2 Empuraan: എമ്പുരാന് കടുംവെട്ട്; 17 ഭാഗങ്ങള്‍ വെട്ടിമാറ്റി, പുതിയ പതിപ്പ് അടുത്തയാഴ്ച
മോഹന്‍ലാല്‍ അവിടെയാണ് ജസ്റ്റിഫിക്കേഷന്‍ ചെയ്തിരിക്കുന്നത്. ആ സിനിമയുടെ കണ്ടന്റുകളില്‍ പ്രശ്‌നങ്ങളുണ്ട്. മോഹന്‍ലാല്‍ വരുന്നതിന് മുമ്പാണ് ഗോദ്ര വിഷയമൊക്കെ വരുന്നത്. തന്റെ സീന്‍ മാത്രം ഡബ്ബ് ചെയ്ത് പോകുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. താനറിയുന്ന മോഹന്‍ലാല്‍ എല്ലാവരോടും മാപ്പ് ചോദിക്കുമെന്ന് ഉറപ്പുണ്ട്. താന്‍ അദ്ദേഹത്തെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നതല്ലെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.