5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: എമ്പുരാന് റീ സെന്‍സറിങ്; വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്‌തേക്കും

L2 Empuraan Re Censoring: വിവാദങ്ങള്‍ക്കിടെ എമ്പുരാനില്‍ രണ്ട് കട്ടുകള്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്ന വിവരങ്ങളും പുറത്തുവന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണം, ദേശീയപതാകയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കണം എന്നിവയായിരുന്നു അത്.

L2 Empuraan: എമ്പുരാന് റീ സെന്‍സറിങ്; വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്‌തേക്കും
എമ്പുരാന്‍ പോസ്റ്റര്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 29 Mar 2025 14:47 PM

എമ്പുരാന്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കുന്നു. സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് നീക്കം. വിവാദത്തിന് കാരണമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സാധ്യതയുണ്ട്.

വിവാദങ്ങള്‍ക്കിടെ എമ്പുരാനില്‍ രണ്ട് കട്ടുകള്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്ന വിവരങ്ങളും പുറത്തുവന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണം, ദേശീയപതാകയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കണം എന്നിവയായിരുന്നു അത്.

അതേസമയം, മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ അനുകൂലികള്‍ വിമര്‍ശനം ഉയര്‍ത്തുകയായിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടായതാണ് വിവാദങ്ങള്‍ക്ക് കാരണം. സിനിമയില്‍ അഭിനയിച്ചവര്‍ക്കും സംവിധായകനും തിരക്കഥാകൃത് ഉള്‍പ്പെടെ ഉള്ള ആളുകള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്.

സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായ ആര്‍എസ്എസ് പ്രതിനിധികള്‍ക്ക് വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ സിനിമയെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: L2: Empuraan: ‘നല്ല കാര്യങ്ങൾ സംസാരിക്ക്; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ

എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍ ചിത്രത്തിനെതിരെ പ്രചാരണം വേണ്ടെന്ന നിലപാടാണ് ബിജെപിക്ക്.