5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: എമ്പുരാന് കടുംവെട്ട്; 17 ഭാഗങ്ങള്‍ വെട്ടിമാറ്റി, പുതിയ പതിപ്പ് അടുത്തയാഴ്ച

Empuraan Movie 17 Scenes Removed: വിവാദങ്ങള്‍ക്കൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റി. പുതിയ പതിപ്പ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇപ്പോള്‍ തുടരുന്ന ഷോകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ഉടന്‍. ചിത്രത്തില്‍ നിന്ന് സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിന്റെ ചില രംഗങ്ങളുമാണ് ഒഴിവാക്കിയിരിക്കുന്നത്.

L2 Empuraan: എമ്പുരാന് കടുംവെട്ട്; 17 ഭാഗങ്ങള്‍ വെട്ടിമാറ്റി, പുതിയ പതിപ്പ് അടുത്തയാഴ്ച
എമ്പുരാന്‍ പോസ്റ്റര്‍ Image Credit source: Facebook
shiji-mk
Shiji M K | Updated On: 29 Mar 2025 17:08 PM

വിവാദങ്ങള്‍ക്കൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റി. പുതിയ പതിപ്പ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇപ്പോള്‍ തുടരുന്ന ഷോകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ഉടന്‍.

വിവാദങ്ങള്‍ക്കൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രത്തിന്റെ 17 ഭാഗങ്ങള്‍ വെട്ടിമാറ്റി. പുതിയ പതിപ്പ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇപ്പോള്‍ തുടരുന്ന ഷോകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ഉടന്‍. ചിത്രത്തില്‍ നിന്ന് സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിന്റെ ചില രംഗങ്ങളുമാണ് ഒഴിവാക്കിയിരിക്കുന്നത്. വൊളന്ററി മോഡിഫിക്കേഷന്‍ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചു.

നേരത്തെ പത്ത് സെക്കന്റ് മാത്രമായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയുമായി ബന്ധപ്പെട്ട ഭാഗങ്ങളുമായിരുന്നു ഇത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചതാണ് ചിത്രത്തിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംഘ്പരിവാര്‍ അനുകൂലികള്‍ സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വിഷയത്തില്‍ വീഴ്ചപ്പറ്റിയെന്നാണ് ബിജെപി ആരോപിച്ചത്.

Also Read: L2 Empuraan: എമ്പുരാന് റീ സെന്‍സറിങ്; വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്‌തേക്കും

തപസ്യ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ് ഉള്‍പ്പെടെയുള്ള നാല് പേരാണ് സെന്‍സര്‍ ബോര്‍ഡ് കമ്മിറ്റിയിലുള്ളത് ഇവര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആരോപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് പിന്തുണ നല്‍കുമെന്നും അതിനുള്ള കാരണം സൗഹൃദം മാത്രമാണെന്നും അദ്ദേഹം കോര്‍ കമ്മിറ്റിയില്‍ പറഞ്ഞിരുന്നു.