5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2: Empuraan: എമ്പുരാന്‍ വിവാദങ്ങള്‍ പൃഥ്വിരാജിന്റെ ബുദ്ധിയോ? ഓവര്‍സീസ് റൈറ്റ്‌സില്‍ റെക്കോര്‍ഡ് നേട്ടം, കൊത്തയ്ക്കും മുകളില്‍

L2: Empuraan Controversies: ലൈക്ക പിന്മാറുന്നതോടെ അവരുടെ ഷെയര്‍ ഗോകുലം മൂവീസ് ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോകുലം മൂവീസ് കൂടി കളത്തിലേക്ക് എത്തിയതോടെ സിനിമയ്ക്ക് നിലവില്‍ മൂന്ന് നിര്‍മാതാക്കളാണ് ഉള്ളത്.

L2: Empuraan: എമ്പുരാന്‍ വിവാദങ്ങള്‍ പൃഥ്വിരാജിന്റെ ബുദ്ധിയോ? ഓവര്‍സീസ് റൈറ്റ്‌സില്‍ റെക്കോര്‍ഡ് നേട്ടം, കൊത്തയ്ക്കും മുകളില്‍
എമ്പുരാന്‍ പോസ്റ്റര്‍, പൃഥ്വിരാജ് സുകുമാരന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 16 Mar 2025 08:33 AM

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന വിഷയാണ് എമ്പുരാന്‍. എമ്പുരാന്‍ എന്ന് തിയേറ്ററുകളിലെത്തും അല്ലെങ്കില്‍ എമ്പുരാന്റെ ഭാവി എന്ത് എന്ന കാര്യത്തില്‍ പല സംശയങ്ങളും നിലനിന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിരിക്കെയാണ് ലൈക്ക പിന്മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ലൈക്ക പിന്മാറുന്നതോടെ അവരുടെ ഷെയര്‍ ഗോകുലം മൂവീസ് ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോകുലം മൂവീസ് കൂടി കളത്തിലേക്ക് എത്തിയതോടെ സിനിമയ്ക്ക് നിലവില്‍ മൂന്ന് നിര്‍മാതാക്കളാണ് ഉള്ളത്. മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തുമെന്ന കാര്യത്തിലും മാറ്റമില്ല.

എന്നാല്‍ ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായപ്പോഴും ലൈക്കയോ മറ്റ് ഭാരവാഹികളോ കൃത്യമായ പ്രതികരണം നടത്താത്തില്‍ പ്രേക്ഷകര്‍ സംശയം രേഖപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ലൈക്ക പിന്മാറുന്നതെന്ന കാര്യം ഇനിയും വ്യക്തമല്ലാത്തതിനാല്‍ തന്നെ ചിത്രത്തെ കുറിച്ച് ആളുകള്‍ കൂടുതലായി ചര്‍ച്ച ചെയ്യുന്നതിനായി പൃഥ്വിരാജ് ചമഞ്ഞ കഥയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

ലൈക്കയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായതോടെ ഇപ്പോള്‍ എല്ലായിടത്തും സജീവമായിരിക്കുന്നത് എമ്പുരാന്‍ ആണ്. അതിനാല്‍ തന്നെ ചിത്രത്തിന് ഇത്രയേറെ പ്രൊമോഷന്‍ ലഭിക്കാന്‍ ഇതിലും നല്ല മാര്‍ഗം മറ്റെന്തെങ്കിലുമുണ്ടോ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ അല്ലാതെ പ്രൊമോഷന്റെ ഭാഗമായി മറ്റൊന്നും തന്നെ എമ്പുരാന്‍ ടീം ചെയ്തിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ പ്രേക്ഷകരുടെ സംശയം ഇരട്ടിയാകുന്നു.

അതേസമയം, പ്രതിസന്ധികളെല്ലാം പരിഹരിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനോടൊപ്പം എമ്പുരാന്റെ മറ്റൊരു നേട്ടം കൂടി ചര്‍ച്ചയാകുന്നു. ഓവര്‍സീസ് റൈറ്റ്‌സില്‍ എമ്പുരാന്‍ നേടിയ തുകയാണ് പുതിയ ചര്‍ച്ചകള്‍ക്ക് ആധാരം. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് തുകയാണ് എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

Also Read: L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2

30 കോടിയിലേറെ തുകയാണ് എമ്പുരാന്റെ ഓവര്‍സീസ് തിയട്രിക്കല്‍ അഡ്വാന്‍സ് എന്നാണ് ട്രാക്കര്‍മാരായ ഫോറം റീല്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത നേടിയതിനേക്കാള്‍ അധികമാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. 14.8 കോടിയായിരുന്നു കൊത്തയുടെ ഓവര്‍സീസ് തിയട്രിക്കല്‍ അഡ്വാന്‍സ്.