5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Box Office Collection: മഞ്ഞുമ്മൽ ബോയ്സും വീണു! കുതിപ്പ് തുടർന്ന് ‘എമ്പുരാൻ’; ആദ്യ വാരം എത്ര നേടി?

L2 Empuraan Box Office Collection Day 7: ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. 40 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നേട്ടം. 

Empuraan Box Office Collection: മഞ്ഞുമ്മൽ ബോയ്സും വീണു! കുതിപ്പ് തുടർന്ന് ‘എമ്പുരാൻ’; ആദ്യ വാരം എത്ര നേടി?
'എമ്പുരാൻ' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Updated On: 02 Apr 2025 20:25 PM

വിവാദങ്ങളും വിമർശനങ്ങളും ഒരു ഭാഗത്ത് നിന്ന് ഉയരുമ്പോഴും ബോക്സ് ഓഫീസിൽ കത്തി കയറി മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’. മാർച്ച് 27ന് തീയറ്ററുകളിൽ എത്തിയ ചിത്രം ആദ്യ വാരം പിന്നിടുബോൾ 250 കോടി ക്ലബ്ബ് എന്ന സ്വപ്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിൽ തന്നെ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി എമ്പുരാൻ മാറിക്കഴിഞ്ഞു. 200 കോടി ക്ലബ്ബിൽ കയറിയതിന്റെ സന്തോഷം കഴിഞ്ഞ ദിവസം മോഹൻലാൽ തന്നെ സമൂഹ മാധ്യമം വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.

എമ്പുരാൻ റിലീസായ ആദ്യ ദിനം തന്നെ കേരളത്തിൽ നിന്നും മാത്രം നേടിയത് 14 കോടിയായിരുന്നു. ചിത്രം ഇന്ത്യയിൽ നിന്ന് 21 കോടി രൂപയുമാണ് നേടിയത്. സിനിമ റീലീസായി 48 മണിക്കൂറിനുള്ളിൽ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഈ വർഷം ഇന്ത്യയിൽ നിന്നും ആദ്യ വാര ബോക്സ് ഓഫീസ് കളക്ഷനിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, ആഗോള തലത്തിലെ ബോക്സ് ഓഫീസിൽ ചിത്രം മൂന്നാമതാണ്.

ALSO READ: എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; പ്രദര്‍ശനം ആരംഭിച്ചു, ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞു

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രമായിരുന്നു ഇതുവരെ ആദ്യ സ്ഥാനത്ത്. 240 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നേട്ടം. ഇതാണിപ്പോൾ എമ്പുരാൻ മറികടന്നത്. കൂടാതെ, മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണിത്.

എന്നാൽ, എമ്പുരാനെതിരെയും താരങ്ങൾക്കെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ചിത്രത്തിലെ ഗുജറാത്ത് കലാപ രംഗങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ രംഗങ്ങൾ , കേന്ദ്ര സർക്കാരിന് എതിരായ പരാമർശങ്ങൾ എന്നിവയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ സെൻസർ ബോർഡ് ചിത്രത്തിലെ 24 ഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് ഇപ്പോൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.