L2 Empuraan: എമ്പുരാനെതിരെ ഒരു ക്യാമ്പയിനിനും തുടക്കം കുറിച്ചിട്ടില്ലെന്ന് ബിജെപി

BJP On L2 Empuraan Controversy: പാര്‍ട്ടിയെ ഒരിക്കലും സിനിമ ബാധിക്കില്ല. അതിനാല്‍ തന്നെ എമ്പുരാനെതിരെ കാമ്പയിന്‍ ബിജെപി ആരംഭിച്ചിട്ടില്ല. സിനിമ എന്താണെന്ന് അത് കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെ, പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്ക് പോകുമെന്നും സുധീര്‍ പറഞ്ഞു. പ്രേക്ഷകര്‍ സിനിമ വിലയിരുത്തുന്നതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല.

L2 Empuraan: എമ്പുരാനെതിരെ ഒരു ക്യാമ്പയിനിനും തുടക്കം കുറിച്ചിട്ടില്ലെന്ന് ബിജെപി

ബിജെപി, എമ്പുരാന്‍ പോസ്റ്റര്‍

Published: 

28 Mar 2025 16:13 PM

എമ്പുരാന്‍ എന്ന ചിത്രത്തിനെതിരെ തങ്ങള്‍ ഒരു കാമ്പയിനിനും തുടക്കം കുറിച്ചിട്ടില്ലെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുധീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമ്പുരാനെതിരെ ഉണ്ടായിരിക്കുന്നത് വ്യക്തിപരമായ പ്രതികരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ഒരിക്കലും സിനിമ ബാധിക്കില്ല. അതിനാല്‍ തന്നെ എമ്പുരാനെതിരെ കാമ്പയിന്‍ ബിജെപി ആരംഭിച്ചിട്ടില്ല. സിനിമ എന്താണെന്ന് അത് കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെ, പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്ക് പോകുമെന്നും സുധീര്‍ പറഞ്ഞു. പ്രേക്ഷകര്‍ സിനിമ വിലയിരുത്തുന്നതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല. സമൂഹ മാധ്യമങ്ങളില്‍ വരുന്നത് വളരെ വ്യക്തിപരമായ കമന്റുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കല്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്.

ഇതോടെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. എമ്പുരാന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിരവധി സംഘ്പരിവാര്‍ അനുകൂലികള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Also Read: L2 Empuraan: സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്; ‘എമ്പുരാന്‍’ ബഹിഷ്‌കരണത്തെ തള്ളി എം.ടി രമേശ്

ചിത്രത്തിലെ താരങ്ങള്‍ക്കെതിരെയും അധിക്ഷേപം ഉയരുന്നുണ്ട്. എമ്പുരാന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയുടെ പോസ്റ്റിന് താഴെയും അധിക്ഷേപ കമന്റുകളും ഭീഷണിയും നിറയുന്നു. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ താങ്ക്യൂ ഓള്‍ എന്ന തലക്കെട്ടടോ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ ആക്രമണം നടക്കുന്നത്.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
പഴങ്ങള്‍ തോന്നുംപോലെ കഴിക്കരുത്‌
ഇളനീര്‍ കാമ്പിന് ഇത്രയും ഗുണങ്ങളോ?
വിവാഹ ചിത്രങ്ങളുമായി നന്ദുവും കല്യാണിയും