L2 Empuraan: എമ്പുരാനിൽ ഫഹദുണ്ടോ? വ്യക്തത വരുത്തി പൃഥി
L2 Empuraan, Empuraan Movie Update: ഒടുവിൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ചിത്രത്തിൻ്റെ സംവിധായകൻ പൃഥ്വിരാജ് തന്നെ ചിത്രത്തിൻ്റ ആ സസ്പെൻസിൽ സ്ഥിരീകരണം നൽകിയിരുന്നു.

റിലീസിന് മുൻപ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് എമ്പുരാൻ. അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ കൂടി വമ്പൻ കണക്കുകളാണ് പുറത്തു വരുന്നത്. ‘എമ്പുരാൻ’ സംബന്ധിച്ച ഓരോ അപ്ഡേറ്റും സിനിമാപ്രേമികളിൽ നിന്ന് ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിൻ്റേതായി 2024 നവംബർ 1-ന് പുറത്തു വിട്ട ക്യാരക്ടർ പോസ്റ്റർ വളരെ അധികം ചർച്ചയായിരുന്നു. പോസ്റ്ററിൽ വെളുത്ത വസ്ത്രം ധരിച്ച ഒരു മനുഷ്യൻ പുറം തിരിഞ്ഞ് നിൽക്കുന്നതും പിന്നിൽ ഒരു ഡ്രാഗണിൻ്റെ ചിത്രവുമായി നിൽക്കുന്നതും പോസ്റ്ററിൽ കാണാം.
ആ കഥാപാത്രം ആരായിരിക്കുമെന്നത് സംബന്ധിച്ച് നിരവധി ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇത് ഫഹദ് ഫാസിലാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ‘വിത്ത് സായിദ് ആൻഡ് രംഗ’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ മാസം മോഹൻലാൽ തന്നെ പൃഥിരാജിൻ്റെയും ഫഹദിൻ്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഫഹദാണെന്നാണ് സോഷ്യൽ മീഡിയ വീണ്ടും ആണയിട്ട് പറഞ്ഞിരുന്നു.
ഒടുവിൽ സ്ഥിരീകരണം
ഒടുവിൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ചിത്രത്തിൻ്റെ സംവിധായകൻ പൃഥ്വിരാജ് തന്നെ ചിത്രത്തിൻ്റ ആ സസ്പെൻസിൽ സ്ഥിരീകരണം നൽകിയിരുന്നു. ചിത്രത്തിൽ ഫഹദ് ഇല്ലെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫഹദിന്റെ പങ്കാളിത്തത്തെക്കുറിച്ച് നേരിട്ട് ചോദിച്ചപ്പോൾ പൃഥ്വിരാജ് തമാശയായി പറഞ്ഞു, ” ഫഹദ് അവിടെയുണ്ട്. ടോം ക്രൂസും റോബർട്ട് ഡി നീറോയും അവിടെയുണ്ട്. തുടർന്ന് ഫഹദ് സിനിമയുടെ ഭാഗമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിഥി താരം?
എമ്പുരാനിൽ ഫഹദ് ഇല്ലെങ്കിലും ആരാധകർക്ക് ചിത്രത്തിൽ ഒരു അതിഥി വേഷം പ്രതീക്ഷിക്കാമെന്ന് ഛായാഗ്രാഹകൻ സുജിത് വാസുദേവ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനർത്ഥം മറ്റൊരു വലിയ സർപ്രൈസ് കാത്തിരിക്കുന്നുണ്ടോ എന്ന് കണ്ടറിയണം.