5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan : അടുത്ത 18 ദിവസം അവര്‍ 36 പേരുമെത്തും; എമ്പുരാനിലെ കഥാപാത്രങ്ങള്‍ക്ക് ചിലത് പറയാനുണ്ട്‌

L2 Empuraan Update : എമ്പുരാനില്‍ അഭിനയിച്ചതിനെക്കുറിച്ചും, അവരുടെ അനുഭവങ്ങളെക്കുറിച്ചും അഭിനേതാക്കള്‍ മനസ് തുറക്കും. അടുത്ത 18 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളാണ് അനുഭവം പങ്കുവയ്ക്കാനെത്തുന്നത്. മോഹന്‍ലാല്‍, പൃഥിരാജ് തുടങ്ങിയവരാണ്‌ ഇക്കാര്യം അറിയിച്ചത്. രാവിലെ 10നും, വൈകിട്ടും ആറിനുമാണ് കഥാപാത്രങ്ങള്‍ എത്തുന്നത്.

L2 Empuraan : അടുത്ത 18 ദിവസം അവര്‍ 36 പേരുമെത്തും; എമ്പുരാനിലെ കഥാപാത്രങ്ങള്‍ക്ക് ചിലത് പറയാനുണ്ട്‌
l2E EMPURAAN TeaserImage Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 08 Feb 2025 11:18 AM

ലൂസിഫറിനോളമല്ല, അതിനും മുകളിലാണ് എമ്പുരാന് ആരാധകമനസിലുള്ള ‘ഹൈപ്പ്’. പ്രധാന കഥാപാത്രങ്ങളെ അറിയാമെന്നല്ലാതെ കഥാതന്തുവിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക്‌ ധാരണയില്ല. ടീസര്‍, ചിത്രങ്ങള്‍ എന്നിവയില്‍ നിന്ന് ആരാധകര്‍ ചില ഊഹാപോഹങ്ങള്‍ കണ്ടെത്തുന്നുവെന്ന് മാത്രം. പൃഥിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയാന്‍ മാര്‍ച്ച് 27 വരെ കാത്തിരിക്കണം. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനിലുണ്ട്.

റിലീസിന് മുന്നോടിയായി എമ്പുരാനില്‍ അഭിനയിച്ചതിനെക്കുറിച്ചും, അവരുടെ അനുഭവങ്ങളെക്കുറിച്ചും അഭിനേതാക്കള്‍ മനസ് തുറക്കും. അടുത്ത 18 ദിവസങ്ങളിലായി 36 കഥാപാത്രങ്ങളാണ് തങ്ങളുടെ അനുഭവം പങ്കുവയ്ക്കാനെത്തുന്നത്. മോഹന്‍ലാല്‍, പൃഥിരാജ് തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 10നും, വൈകിട്ടും ആറിനുമാണ് കഥാപാത്രങ്ങള്‍ ‘കഥ പറയാന്‍’ എത്തുന്നത്.

”എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടൂ. അഭിനേതാക്കൾ ആ അനുഭവത്തെക്കുറിച്ച് പറയുന്നത് കേൾക്കൂ. 36 കഥാപാത്രങ്ങൾ, 18 ദിവസം. നാളെ മുതൽ എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും”-താരങ്ങള്‍ വ്യക്തമാക്കി.

മോഹൻലാൽ ഖുറേഷി അബ്രാം ആയും സ്റ്റീഫൻ നെടുമ്പള്ളിയായും എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. യുകെ, യുഎസ്, റഷ്യ തുടങ്ങി ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാന്‍ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read Also : പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഇനി ഫഫ എങ്ങാനും ആണോ? മോഹന്‍ലാല്‍ വിത്ത് സയ്ദ് മസൂദ് ആന്റ് രംഗ

2023 ഒക്ടോബർ അഞ്ചിന് ഡൽഹിയിലാണ് ചിത്രീകരണം തുടങ്ങിയത്. ഗുജറാത്ത്, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടന്നു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. മലമ്പുഴ ഡാമിന്റെ റിസര്‍വോയറിന് സമീപമാണ് ഒടുവിലത്തെ രംഗം ചിത്രീകരിച്ചത്.

വന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണെന്നാണ് റിപ്പോര്‍ട്ട്. മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിച്ചു. ദീപക് ദേവിന്റേതാണ് സംഗീതം. അഖിലേഷ് മോഹന്‍ എഡിറ്റിങും, മോഹന്‍ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.