AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kunchacko Boban: സിനിമയേക്കാള്‍ അപകടം പതിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍, അവിടെ സെന്‍സറിങ്ങില്ല: കുഞ്ചാക്കോ ബോബന്‍

Kunchacko Boban About Social Media: പണ്ടത്തെ ചോക്ലേറ്റ് ഹീറോയല്ല ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍. ബൊഗെയ്ന്‍വില്ലയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുമെല്ലാം കുഞ്ചാക്കോ ബോബന്റെ ചെറിയ വെടിക്കെട്ടുകള്‍ മാത്രം. സിനിമയ്ക്കും തന്റെ കഥാപാത്രത്തിനും വേണ്ടി എത്രത്തോളം വേണമെങ്കിലും അധ്വാനിക്കാന്‍ താന്‍ തയാറാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ഓരോ ചിത്രങ്ങളും.

Kunchacko Boban: സിനിമയേക്കാള്‍ അപകടം പതിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍, അവിടെ സെന്‍സറിങ്ങില്ല: കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍Image Credit source: Social Media
shiji-mk
Shiji M K | Published: 20 Feb 2025 19:18 PM

മലയാള സിനിമയ്ക്ക് ഫാസില്‍ സമ്മാനിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി നായകവേഷം ചെയ്യുന്നത്. അക്കാലത്ത് പെണ്‍കുട്ടികളുടെയെല്ലാം ഹൃദയം കവര്‍ന്ന ചോക്ലേറ്റ് ഹീറോ കൂടിയായിരുന്നു കുഞ്ചാക്കോ ബോബന്‍.

എന്നാല്‍ പണ്ടത്തെ ചോക്ലേറ്റ് ഹീറോയല്ല ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍. ബൊഗെയ്ന്‍വില്ലയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുമെല്ലാം കുഞ്ചാക്കോ ബോബന്റെ ചെറിയ വെടിക്കെട്ടുകള്‍ മാത്രം. സിനിമയ്ക്കും തന്റെ കഥാപാത്രത്തിനും വേണ്ടി എത്രത്തോളം വേണമെങ്കിലും അധ്വാനിക്കാന്‍ താന്‍ തയാറാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ഓരോ ചിത്രങ്ങളും.

ഏത് കഥാപാത്രത്തിനും അനുസരിച്ച് രൂപവും ശൈലിയുമെല്ലാം അനായാസം മാറ്റാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രവും കുഞ്ചാക്കോ ബോബന്റെ കരിയര്‍ ബെസ്റ്റ് തന്നെ.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ നല്‍കിയ അഭിമുഖങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളെ കുറിച്ച് സംസാരിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് വൈറലാകുന്നത്. സമൂഹം വഴിതെറ്റുന്നതില്‍ സിനിമകളെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ലെന്നും നടന്‍ പറയുന്നു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

”സിനിമ കണ്ടിട്ടല്ല ആളുകള്‍ നന്നാവുന്നത് അല്ലെങ്കില്‍ മോശമാകുന്നത്. അല്ലെങ്കില്‍ ആളുകള്‍ ആ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാകാം. അതിന്റെയൊരു പ്രതിഫലനം മാത്രമാണ് സിനിമയില്‍ കാണിക്കുന്നത്. അതും യഥാര്‍ഥ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അതുപോലെ നേരിട്ട് കാണിക്കാനായിട്ട് നമുക്ക് സാധിക്കില്ല. നമുക്ക് റേറ്റിങ് ഉണ്ട്, സെന്‍സറിങ്ങുണ്ട്.

Also Read: Kunchacko Boban: അഞ്ചാം പാതിരായില്‍ എന്റെ സ്‌ട്രോങ് പോയിന്റുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല: കുഞ്ചാക്കോ ബോബന്‍

പക്ഷെ സോഷ്യല്‍ മീഡിയയില്‍ നോക്കൂ, അവിടെ സെന്‍സറിങ്ങില്ല. സിനിമയേക്കാള്‍ കൂടുതല്‍ അപകടം പതിയിരിക്കുന്നത് അവിടെയാണ്. അങ്ങനെയുള്ള കാര്യങ്ങളിലേക്കാണ് നമ്മള്‍ ആദ്യം ശ്രദ്ധ കൊടുത്ത് തിരുത്തേണ്ടത്. ബേസിക്കലി നമ്മള്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയില്‍ നിന്ന് തന്നെ തുടങ്ങണം. വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്, മാതാപിതാക്കള്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ കൂട്ടുകാര്‍, അധ്യാപകര്‍ അങ്ങനെയുള്ള രീതിയിലെല്ലാം ആ ഒരു മാറ്റം വന്നാല്‍ മാത്രമേ നല്ലത് സംഭവിക്കൂ.

അല്ലെങ്കില്‍ സിനിമയില്‍ അങ്ങനെ ഒന്നുണ്ട് എന്നതുകൊണ്ട് മാത്രം സിനിമയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. മാധ്യമങ്ങളെ മാത്രമോ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. എല്ലാത്തിന്റെയും ആരംഭത്തിലാണ് നമ്മള്‍ തിരുത്തേണ്ടത്,” കുഞ്ചാക്കോ ബോബന്‍ പറയുന്നു.