AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K S Ravikumar: ‘ധൂം 3 എന്റെ ആ സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് പലരും പറഞ്ഞു, കേസ് കൊടുത്തില്ല’: കെ എസ് രവികുമാര്‍

KS Ravikumar About Dhoom 3 Interval Scene; ധൂം 3 റിലീസായ സമയത്ത് ഒരുപാട് പേർ തന്നെ വിളിച്ചിരുന്നുവെന്നും ചിത്രത്തിലെ ഇന്റർവൽ സീൻ താൻ സംവിധാനം ചെയ്ത 'വില്ലൻ' എന്ന സിനിമയുടെ കഥ കോപ്പിയടിച്ചാണ് ഒരിക്കിയിരിക്കുന്നതെന്ന് പറഞ്ഞിരുന്നുവെന്നും കെ എസ് രവികുമാർ പറയുന്നു.

K S Ravikumar: ‘ധൂം 3 എന്റെ ആ സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് പലരും പറഞ്ഞു, കേസ് കൊടുത്തില്ല’: കെ എസ് രവികുമാര്‍
കെ എസ് രവികുമാർImage Credit source: Social Media
nandha-das
Nandha Das | Published: 18 Apr 2025 12:49 PM

‘നാട്ടാമൈ’, ‘പടയപ്പ’, ‘തെനാലി’, ‘പഞ്ചതന്ത്രം’, ‘അവ്വൈ ഷണ്മുഖി’, ‘ദശാവതാരം’ തുടങ്ങിയ ഹിറ്റ് സിനിമകൾ തമിഴിന് സമ്മാനിച്ച സംവിധായകനാണ് കെ എസ് രവികുമാർ. സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ, ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രമായ ധൂം 3യുടെ ഇന്റർവെൽ സീൻ തന്റെ ‘വില്ലൻ’ എന്ന സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് പലരും പറഞ്ഞിരുവെന്ന് പറയുകയാണ് കെ എസ് രവികുമാർ.

ധൂം 3 റിലീസായ സമയത്ത് ഒരുപാട് പേർ തന്നെ വിളിച്ചിരുന്നുവെന്നും ചിത്രത്തിലെ ഇന്റർവൽ സീൻ താൻ സംവിധാനം ചെയ്ത ‘വില്ലൻ’ എന്ന സിനിമയുടെ കഥ കോപ്പിയടിച്ചാണ് ഒരിക്കിയിരിക്കുന്നതെന്ന് പറഞ്ഞിരുന്നുവെന്നും കെ എസ് രവികുമാർ പറയുന്നു. അത് സത്യമാണോയെന്ന് അറിയാൻ താൻ ധൂം 3 തിയേറ്ററിൽ പോയി കണ്ടിരുന്നെന്നും, ഏറെക്കുറെ സത്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ധൂം 3യുടെ നിർമാതാക്കൾക്കെതിരെ കേസ് കൊടുക്കാൻ പലരും തന്നോട് നിർദേശിച്ചു. എന്നാൽ അതൊന്നും താൻ വേണ്ടെന്ന് തീരുമാനിച്ചു. ധൂം 3ക്ക് ശേഷം കുറച്ചുകാലം ‘വില്ലൻ’ സിനിമയെക്കുറിച്ച് ആളുകൾ ചർച്ച ചെയ്‌തെന്നും കെ എസ് രവികുമാർ കൂട്ടിച്ചേർത്തു. ടൂറിങ് ടോക്കീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ബേസിൽ എന്റെ ലക്ക് ഫാക്ടർ എന്നുപറയാം; അദ്ദേഹത്തോടൊപ്പമുള്ള എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നു: ആനന്ദ് മന്മഥൻ

“ധൂം 3 എന്ന സിനിമ റിലീസായ സമയത്ത് കുറേ ആളുകൾ എന്നെ വിളിച്ചിരുന്നു. ‘നിങ്ങളുടെ സിനിമയുടെ കഥയാണല്ലോ ഇവർ വലിയ ട്വിസ്റ്റായി എടുത്തുവെച്ചിരിക്കുന്നത്’ എന്നെല്ലാം അവർ എന്നോട് പറഞ്ഞു. ഏത് സിനിമയാണെന്ന് ചോദിച്ചപ്പോൾ ‘വില്ലൻ’ എന്ന ചിത്രത്തിന്റെ കോപ്പിയാണെന്ന് അറിഞ്ഞു. എന്നാൽ, പിന്നെ ആ സിനിമ ഒന്ന് കണ്ടേക്കാമെന്ന് വിചാരിച്ച് ഞാൻ ധൂം 3 കണ്ടു.

സിനിമ കണ്ടപ്പോൾ സംഗതി സത്യമായിരുന്നു. ഇരട്ടയായ നായകൻ സഹോദരന്റെ ഐഡന്റിറ്റിയിൽ ജീവിക്കുന്നു. അവനെ സമൂഹത്തിൽ നിന്ന് മറച്ചു വെക്കുന്നു. ധൂം 3യിൽ ഇതേ കഥയാണ് ഇന്റർവൽ ട്വിസ്റ്റായി ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ധൂം 3ക്കെതിരെ കേസ് കൊടുക്കാൻ പലരും എന്നോട് പറഞ്ഞു. എന്നാൽ, അതിന്റെ ആവശ്യമുള്ളതായി എനിക്ക് തോന്നി. ധൂം 3 കാരണം കുറച്ചു കാലം ‘വില്ലൻ’ സിനിമ ചർച്ചയിലുണ്ടായിരുന്നു” കെ എസ് രവികുമാർ പറഞ്ഞു.