AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KS Chithra: ‘മറ്റൊരു ലോകത്ത് നീ നന്നായി ജീവിക്കുകയാണെന്നറിയാം, ഒരുനാൾ നാം കണ്ടുമുട്ടും’; മകളുടെ ഓർമയിൽ കെഎസ് ചിത്ര

KS Chithra: വിഷുദിനത്തിൽ തന്റെ മകളുടെ ഓർമകൾ പങ്ക് വച്ചിരിക്കുകയാണ് പ്രിയ ഗായിക കെഎസ് ചിത്ര. മകൾ എപ്പോഴും തന്റെ ഹൃദയത്തിൽ ജീവിക്കുകയാണെന്നും ഒരു ദിവസം നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്നും ചിത്ര കുറിച്ചു.

KS Chithra: ‘മറ്റൊരു ലോകത്ത് നീ നന്നായി ജീവിക്കുകയാണെന്നറിയാം, ഒരുനാൾ നാം കണ്ടുമുട്ടും’; മകളുടെ ഓർമയിൽ കെഎസ് ചിത്ര
കെഎസ് ചിത്ര, മകൾ നന്ദന
nithya
Nithya Vinu | Published: 14 Apr 2025 13:36 PM

ഇന്ത്യൻ സം​ഗീതലോകത്ത് തന്നെ പകരം വയ്ക്കാൻ സാധിക്കാത്ത പ്രതിഭയാണ് കെ.എസ് ചിത്ര. ശബ്ദമാധൂര്യം കൊണ്ടും പുഞ്ചിരി കൊണ്ടും ഏവരുടെയും മനസ് കീഴടക്കുന്ന ​ഗായികയുടെ ജീവിത വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഇഷ്ടമാണ്.

വിഷുദിനത്തിൽ തന്റെ മകളുടെ ഓർമകൾ പങ്ക് വച്ചിരിക്കുകയാണ് താരം. മകൾ എപ്പോഴും തന്റെ ഹൃദയത്തിൽ ജീവിക്കുകയാണെന്നും ഒരു ദിവസം നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്നും ചിത്ര കുറിച്ചു.

‘എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയപ്പെട്ടവളേ, നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്ടപ്പെടുന്നതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സ്രഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’.

ALSO READ: ചുമ്പന ചിത്രങ്ങൾ പുറത്ത്; അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ട്

വിവാഹം കഴിഞ്ഞ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ നന്ദന പിറന്നത്. എന്നാൽ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. 2011 ഏപ്രില്‍ 14ന് നന്ദന ലോകത്തോട് വിട പറഞ്ഞു. ദുബായിലെ വില്ലയിൽ സ്വിമ്മിം​ഗ് പൂളിൽ വീണാണ് മകൾ മരണപ്പെട്ടത്.