Kpop TXT: കെ-പോപ്പ് ബാൻഡായ ടി.എക്സ്.ടി നീണ്ട ഇടവേളയിലേക്ക്; പൂർണ പിന്തുണയുമായി ആരാധകർ, കാരണം ഇങ്ങനെ

Kpop Group TXT Announces Hiatus: തിരക്കേറിയ ഷെഡ്യൂളിലേക്ക് കടക്കുന്നതിന് മുൻപായി വിശ്രമിക്കാനും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമായി ഈ സമയം ഉപയോഗപ്പെടുത്തുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.

Kpop TXT: കെ-പോപ്പ് ബാൻഡായ ടി.എക്സ്.ടി നീണ്ട ഇടവേളയിലേക്ക്; പൂർണ പിന്തുണയുമായി ആരാധകർ, കാരണം ഇങ്ങനെ

ടി.എക്സ്.ടി (Image Credits: TXT X)

Updated On: 

11 Dec 2024 16:05 PM

ലോകമെമ്പാടും ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡായ ടി.എക്സ്.ടി എന്ന ടുമോറോ ബൈ ടുഗെതർ (Tomorrow X Together) ബാൻഡ് പ്രവർത്തനങ്ങളിൽ നിന്ന് നീണ്ട ഇടവേള പ്രഖ്യാപിച്ചു. 2025 ജനുവരി 5-ന് നടക്കുന്ന 39-ആമത് ഗോൾഡൻ ഡിസ്ക് പുരസ്‌കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ദീർഘ കാലത്തെ ഇടവേളയിലേക്ക് കടക്കുമെന്ന് ബാൻഡ് വ്യക്തമാക്കി. ടി.എക്സ്.ടിയുടെ ഏജൻസിയായ ബിഗ്ഹിറ്റ് ആണ് ഇക്കാര്യം വീവേഴ്‌സ് (Weverse) വഴി പ്രസ്താവനയിലൂടെ അറിയിച്ചത്. കെപോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ആപ്പ് ആണ് വീവേഴ്‌സ്. ഈ ആപ്പിലൂടെയാണ് ആർട്ടിസ്റ്റുകളെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഏജൻസി പുറത്തുവിടുക.

2025-ന്റെ അവസാനത്തോടെ ബാൻഡിന്റെ ഗംഭീര തിരിച്ചുവരവ് ഉണ്ടാകുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ഷെഡ്യൂളിലേക്ക് കടക്കുന്നതിന് മുൻപായി വിശ്രമിക്കാനും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമായി ഈ സമയം ഉപയോഗപ്പെടുത്തുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. ബാൻഡിനെ എന്നും പിന്തുണയ്ക്കുന്ന മോഅ (MOA) എന്നറിയപ്പെടുന്ന ടി.എക്സ്.ടി ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട്, ബാൻഡ് ശക്തമായി മടങ്ങിയെത്തുമെന്ന് ഏജൻസി വ്യക്തമാക്കി.

പ്രസ്താവനയിൽ പറയുന്നതിങ്ങനെ: “ടുമോറോ ബൈ ടുഗെതറിലെ അംഗങ്ങളുടെ വരാനിരിക്കുന്ന ഇടവേള സംബന്ധിച്ച വിഷയത്തിൽ പുതിയ അപ്ഡേറ്റ് നൽകാൻ ആഗ്രഹിക്കുന്നു. ജനുവരി 5-ന് നടക്കുന്ന 39-ആമത് ഗോൾഡൻ ഡിസ്ക് പുരസ്‌കാര ചടങ്ങിന് പിന്നാലെ 2024-ലെ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ബാൻഡിലെ അംഗങ്ങൾ ദീർഘ ഇടവേളയിലേക്ക് കടക്കുന്നു. ഈ സമയം വിശ്രമിക്കാനും, കുടുംബത്തോടൊപ്പം കഴിയാനും, 2025-ലെ ഗംഭീര മടങ്ങി വരവിനായി തയ്യാറെടുക്കാനുമായി ചെലവഴിക്കും. അവരുടേതായ കാര്യങ്ങൾക്ക് സമയം ചെലവഴിക്കാനുള്ള അംഗങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. മൊഅ (MOA) ബാൻഡിലെ ഓരോ അംഗങ്ങൾക്കും നൽകിയ സ്നേഹത്തിന് നന്ദി പ്രകടിപ്പിക്കാൻ കൂടുതൽ ശക്തമായി ടുമോറോ ബൈ ടുഗെതർ തിരിച്ചു വരും.”

ALSO READ: താല്‍ക്കാലിക ഇടവേളയ്ക്ക് ഒരുങ്ങി ടി.എക്സ്.ടി അംഗം സൂബിൻ; ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഏജൻസി

അതേസമയം, ബാൻഡിന്റെ ലീഡറായ സൂബിൻ നവംബറിൽ തന്നെ ഇടവേള എടുക്കുന്നതായി അറിയിച്ചിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു തീരുമാനം. 2024-ലെ ഗ്രൂപ്പിന്റെ മടങ്ങി വരവിന് പിന്നാലെ ആയിരുന്നു ഈ അപ്രതീക്ഷിത പ്രഖ്യാപനം. “ഞങ്ങൾ തിരിച്ചുവന്നിട്ട് അധിക നാളായില്ല. അതിനിടയിൽ ഇങ്ങനെ ഒരു കാര്യം അറിയിക്കുന്നതിൽ വിഷമമുണ്ട്. ഒരുപാട് ആലോചിച്ച ശേഷം, ആരോഗ്യനില പരിഗണിച്ച് ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്നും താത്കാലിക ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ബാൻഡിലെ അംഗങ്ങൾക്കും ആരാധകർക്കും (MOA) ഒരുപാട് നന്ദി.” എന്നായിരുന്നു സൂബിൻ അറിയിച്ചത്.

പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ അനിയന്മാർ എന്നറിയപ്പെടുന്ന ബാൻഡാണ് ടിഎക്സ്ടി. ഈ രണ്ടു ബാൻഡുകളും ഒരേ ഏജൻസിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 2019-ൽ സംഗീത ലോകത്ത് പ്രവേശിച്ച, ഈ ഗ്രൂപ്പിൽ മൊത്തം അഞ്ച് അംഗങ്ങളാണ് ഉള്ളത്. സൂബിൻ, യോൻജുൻ, തെഹ്യുൻ, ബൊംഗ്യു, ഹ്യുനിങ് കായ് എന്നിവരടങ്ങുന്നതാണ് ടുമോറോ ബൈ ടുഗെതർ. ‘ദി സ്റ്റാർ ചാപ്റ്റർ: സാങ്ച്വറി’ ആണ് ഇവരുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ആൽബം.

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’; സിന്ധു കൃഷ്ണ
Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു