Got7 BamBam: ‘ഇന്ത്യൻ റാപ്പർ ഹണി സിങ്ങുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’; കെ-പോപ്പ് താരം ബാംബാം

Got7 Member Bambam to Collaborate With Honey Singh: സ്റ്റേജിൽ കയറുന്നതിന് മുൻപായി ഇന്ത്യാ ടുഡേ ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയെക്കുറിച്ചും, GOT7-ന്റെ തിരിച്ചുവരവിനെ കുറിച്ചും, ബാൻഡിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് കൺസർട്ടിനായി വരുന്നതിനെ കുറിച്ചും ബാംബാം മനസുതുറന്നത്‌.

Got7 BamBam: ഇന്ത്യൻ റാപ്പർ ഹണി സിങ്ങുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു; കെ-പോപ്പ് താരം ബാംബാം

ബാംബാം, ഹണി സിംഗ് (Image Credits: X, Honey Singh Facebook)

Updated On: 

18 Dec 2024 17:12 PM

പ്രശസ്ത കൊറിയൻ പോപ്പ് താരവും ഗോട്ട്7 എന്ന ബാൻഡിലെ അംഗവുമായ ബാംബാം കഴിഞ്ഞ ദിവസമാണ് കെ-ടൗൺ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയത്. ചെൻ, സ്യൂമിൻ, ബിഐ ഉൾപ്പടെയുള്ള കെ-പോപ്പ് താരങ്ങൾ ബാംബാമിനൊപ്പം മുംബൈയിൽ എത്തിയിരുന്നു. ഡിസംബർ 14-ന് നെക്‌സോ എക്സിബിഷൻ സെന്ററിൽ വെച്ചാണ് ഫെസ്റ്റിവൽ നടന്നത്. പരിപാടിക്കായി എത്തിയ കൊറിയൻ പോപ്പ് താരങ്ങൾ എല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യയിലെ കെ-പോപ്പ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരങ്ങളുടെ വരവ്. ഇപ്പോഴിതാ, ഇന്ത്യൻ റാപ്പർ ആയ യോ യോ ഹണി സിങ്ങുമായി പ്രവർത്തിക്കാനുള്ള (Collaboration) താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബാംബാം.

സ്റ്റേജിൽ കയറുന്നതിന് മുൻപായി ഇന്ത്യാ ടുഡേ ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയെക്കുറിച്ചും, GOT7-ന്റെ തിരിച്ചുവരവിനെ കുറിച്ചും, ബാൻഡിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് കൺസർട്ടിനായി വരുന്നതിനെ കുറിച്ചും ബാംബാം മനസുതുറന്നത്‌. മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ഏതെങ്കിലും ഒരു കലാകാരനുമായ ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ ആരോടൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹം എന്നായിരുന്നു ചോദ്യം. ഇന്ത്യൻ റാപ്പർ ഹണി സിങ്ങുമായി പ്രവർത്തിക്കാൻ അവസരം എന്നെങ്കിലും ലഭിച്ചാൽ സമീപഭാവയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി.

തുടർന്ന്, ഇവിടെ എത്തിയപ്പോൾ ഇന്ത്യയെ കുറിച്ച് എന്താണ് ആദ്യം ഉണ്ടായ മതിപ്പ് എന്ന ചോദ്യത്തിന് “ഇവിടുത്തെ വിമാനത്താവളത്തിലെ വിശ്രമമുറികൾ വളരെ വൃത്തിയുള്ളതാണ്. അത് കണ്ട് ഞാൻ ഞെട്ടിപ്പോയി. കൂടാതെ, ഇവിടുത്തെ ആളുകളും വളരെ സ്നേഹമുള്ളവരാണ്. ഇത്രയധികം ആളുകൾക്ക് എന്നെ അറിയാമെന്നത് ശെരിക്കും അത്ഭുതപ്പെടുത്തി. അതുപോലെ, ഇന്ത്യൻ ബിയറും വളരെ നല്ലതാണ്” എന്നായിരുന്നു ബാംബാമിന്റെ മറുപടി.

ALSO READ: ഇടവേള അവസാനിപ്പിച്ച് ഗോട്ട് 7 തിരിച്ചു വരുന്നു; പ്രഖ്യാപനവുമായി ബാംബാം, ആവേശത്തിൽ ആരാധകർ

ഗോട്ട്7 പുതിയ ആൽബത്തിലൂടെ വീണ്ടും ഒന്നിക്കുകയാണെന്നും, മടങ്ങിവരവിന് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് ഇന്ത്യയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ ഇവിടുത്തെ ആരാധകർക്ക് അത് വലിയ സന്തോഷം ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിലേക്ക് വരാനുള്ള താല്പര്യവും ബാംബാം പ്രകടിപ്പിച്ചു.

കെ-പോപ്പ് താരം ജാക്സൺ വാങ്ങിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന GOT7 ലെ രണ്ടാമത്തെ അംഗമാണ് ബാംബാം. 2014-ൽ ജെ.വൈ.പി എൻ്റർടൈൻമെൻ്റ്സിന്റെ കീഴിലാണ് ഗോട്ട് 7-ന്റെ സംഗീത ലോകത്തേക്കുള്ള പ്രവേശനം. ജെയ് ബി, മാർക്ക്, ജാക്സൺ, ജിൻയോങ്, യങ്‌ജെ, ബാംബാം, യുഗ്യോം എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. കൊറിയൻ സംഗീത ലോകത്ത് വലിയ തരംഗമായിരുന്ന ഇവർ 2021-ൽ ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ചു, പല ഏജൻസികളിലേക്കായി മാറി. എന്നിരുന്നാലും, ഒറ്റ ഗ്രൂപ്പായി തുടരാനുള്ള ഇവരുടെ താല്പര്യം മൂലം ഒടുവിൽ അവർ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2025 ജനുവരി 20-ന് ഗോട്ട് 7-ന്റെ പുതിയ ആൽബം റീലിസാകും.

Related Stories
Pushpa 2 Stampede Case: ‘ശ്രീതേജ് വേ​ഗം സുഖം പ്രാപിക്കും; ചികിത്സയ്ക്കായി വേണ്ടതെല്ലാം ചെയ്യും’; ആശുപത്രിയിലെത്തി അല്ലു അർജുന്റെ പിതാവ്
Pravinkoodu Shappu Movie Trailer : മൊത്തത്തിൽ ഒരു ഹോളിവുഡ് മൂഡ് ഉണ്ടെല്ലോ! പ്രാവിൻകൂട് ഷാപ്പ് ട്രെയിലർ
Nayanthara: ‘എന്തൊക്കെ സംഭവിച്ചാലും പുഞ്ചിരിയോടെ മുന്നേറുക’; നയന്‍താരയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേഷ് ശിവൻ
Child injured in Pushpa 2: ശ്രീതേജ് ‘പുഷ്പ’യുടെ കടുത്ത ആരാധകൻ; നോവായി ‘ഫയർ ആക്ഷൻ’ ഡാൻസ്
Keerthi Suresh’s Wedding: ‘നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി; 10 വർഷം മുമ്പ് വിവാഹം പ്ലാൻ ചെയ്തു’ : ജഗദീഷ് പളനിസാമി
KS Chithra: ‘കാലം മുറിവുണക്കുമെന്ന് പറയുന്നു, എന്നാൽ ആ അവസ്ഥയിലൂടെ കടന്നുപോയവർക്കേ അറിയൂ’; മകളുടെ ഓർമയിൽ കണ്ണീരോടെ കെഎസ് ചിത്ര
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം