5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kpop Band EXO Comeback: ഗോട്ട് 7ന് പിന്നാലെ മടങ്ങിവരവിന് ഒരുങ്ങി എക്സോ; പ്രഖ്യാപനവുമായി സൂഹോ, ആവേശത്തിൽ ആരാധകർ

Kpop Band Exo to Comeback in 2025: നിലവിൽ സൈന്യത്തിൽ പ്രവർത്തിക്കുന്ന കായ്, സെഹുൻ കൂടി സേവനം പൂർത്തിയാക്കി തിരിച്ചെത്തുന്നതോടെ പുതിയ ആൽബവുമായി മടങ്ങിവരാൻ ആണ് ലക്ഷ്യമിടുന്നതെന്ന് സെഹുൻ പറഞ്ഞു.

Kpop Band EXO Comeback: ഗോട്ട് 7ന് പിന്നാലെ മടങ്ങിവരവിന് ഒരുങ്ങി എക്സോ; പ്രഖ്യാപനവുമായി സൂഹോ, ആവേശത്തിൽ ആരാധകർ
എക്സോImage Credit source: X
nandha-das
Nandha Das | Updated On: 01 Jan 2025 21:45 PM

പ്രശസ്ത കൊറിയൻ സംഗീത ബാൻഡുകളിൽ ഒന്നാണ് എക്സോ (EXO). കഴിഞ്ഞ ഒരു വർഷമായി ബാൻഡിലെ അംഗങ്ങൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ഇടവേളയിലായിരുന്നു. ഇപ്പോഴിതാ, ബാൻഡിന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്രൂപ്പിന്റെ ലീഡറായ സൂഹോ. നിലവിൽ ഗ്രൂപ്പിലെ രണ്ടു അംഗങ്ങൾ ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം അനുഷ്ഠിച്ചു വരികയാണ്. മറ്റ് അംഗങ്ങൾ എല്ലാവരും തന്നെ സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഏറെ നാളായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ഇപ്പോൾ ഗ്രൂപ്പിന്റെ മടങ്ങിവരവ് സംബന്ധിച്ചുള്ള പ്രഖ്യാപനം എത്തിയിരിക്കുന്നത്.

2024-ലെ ഏഷ്യാ ആർട്ടിസ്റ്റ് അവാർഡ് നിശയിൽ വെച്ചാണ്, ഗ്രൂപ്പിന്റെ മടങ്ങിവരവിനെ കുറിച്ച് സൂഹോ മനസുതുറക്കുന്നത്. നിലവിൽ സൈന്യത്തിൽ പ്രവർത്തിക്കുന്ന കായ്, സെഹുൻ കൂടി സേവനം പൂർത്തിയാക്കി തിരിച്ചെത്തുന്നതോടെ പുതിയ ആൽബവുമായി മടങ്ങിവരാൻ ആണ് ലക്ഷ്യമിടുന്നതെന്ന് താരം പറഞ്ഞു. 2025-ഓടെ ഗ്രൂപ്പ് തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കി. 2024 ഡിസംബർ 27-ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യാ ആർട്ടിസ്റ്റ് അവാർഡിൽ ഗായകനും നടനുമായ സൂഹോ രണ്ടു അവാർഡുകളാണ് സ്വന്തമാക്കിയത്. അവാർഡ് സ്വീകരിച്ച ശേഷമുള്ള പ്രസംഗത്തിനിടെ ആണ് ഗ്രൂപ്പിന്റെ ഭാവി പരിപാടികളെ കുറിച്ച് താരം പറഞ്ഞത്.

“സെഹൂനിന്റെ സൈനിക സേവനം കൂടി തീരുന്നതോടെ, ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അവരുടെ സേവനം പൂർത്തിയാക്കി കഴിഞ്ഞു. ഇതോടെ ഞങ്ങൾ എക്സോ ആയി വീണ്ടും ഒരുമിച്ചു വരികയും, ഞങ്ങളുടെ ആരാധകരെ വീണ്ടും കാണുകയും ചെയ്യും. 2025-ൽ ആവേശകരമായ ഒരു പ്രോജക്റ്റുമായി ഗ്രൂപ്പ് മടങ്ങിയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നു.” സൂഹോ പറഞ്ഞു.

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയ സൂഹോ കായ്, സെഹുൻ എന്നിവർ മടങ്ങിയെത്തിയ ശേഷം എക്സോ 2025-ൽ ഒരു ഫാൻ മീറ്റിങ് നടത്താൻ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഇതോടെ EXO-Ls (ആരാധകർ) ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സെഹുൻ 2023 ഡിസംബറിൽ ആണ് സൈന്യത്തിൽ പ്രവേശിക്കുന്നത്. 2025 സെപ്റ്റംബറിൽ ആയിരിക്കും താരം മടങ്ങിയെത്തുക. 2023 മെയിൽ സൈന്യത്തിൽ ചേർന്ന കായ് 2025 ഫെബ്രുവരിയിൽ തിരിച്ചെത്തും.

എസ്എം എന്റർടൈൻമെന്റ്സ് കീഴിൽ 2011ലാണ് എക്സോ സംഗീത ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഷ്യൂമിൻ, സുഹോ, ലെയ്, ബെയ്ക്ക്ഹ്യുൻ, ചെൻ, ചാൻയോൾ, ഡി.ഒ., കായ്, സെഹുൻ എന്നീ ഒമ്പത് പേർ അടങ്ങുന്നതാണ് എക്സോ. കൊറിയൻ, ജാപ്പനീസ്, ചൈനീസ് എന്നിങ്ങനെ പല ഭാഷകളിൽ അവർ സംഗീതം പുറത്തിറക്കുന്നു. 2023 ജൂലൈ 10-ന് റിലീസായ ‘എക്സിസ്റ്റ്’ എന്ന ആൽബമാണ് അവരുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ആൽബം.