5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kim Sae Ron Found Dead: ദക്ഷിണ കൊറിയൻ നടി കിം സെ റോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

Korean Actress Kim Sae ron Found Dead in Home: 2022 മെയ് മാസത്തിൽ മദ്യലഹരിയിൽ കാറോടിച്ച് അതിക്രമം കാണിച്ചെന്ന സംഭവത്തിൽ കിം സെ റോണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്ന് കുറച്ച് കാലം താരം പൊതുവേദികളിൽ നിന്ന് വിട്ടുനിന്നു.

Kim Sae Ron Found Dead: ദക്ഷിണ കൊറിയൻ നടി കിം സെ റോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
കിം സെ റോൺImage Credit source: X
nandha-das
Nandha Das | Updated On: 16 Feb 2025 20:47 PM

ദക്ഷിണ കൊറിയൻ നടി കിം സെ റോണിനെ സിയോളിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24 വയസായിരുന്നു. ശനിയാഴ്‌ച പ്രാദേശിക സമയം അഞ്ച് മണിയോടെ ആണ് താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെ റോണിന്റെ സുഹൃത്താണ് മരണ വിവരം പോലീസിനെ അറിയിച്ചത്. മരണത്തിൽ ദുരൂഹത ഒന്നുമില്ലെന്ന് അറിയിച്ച പോലീസ് വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറുകയോ സംശയകരമായ മറ്റെന്തെങ്കിലുമോ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. മരണകാരണം എന്തെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

കിം സെ റോൺ തന്റെ ഒൻപതാം വയസിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറുന്നത്. 2009ൽ റിലീസായ ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധ നേടി. തുടർന്ന് അഭിനയിച്ച ‘ദി മാൻ ഫ്രം നോവേർ’, ‘എ ഗേൾ അറ്റ് മൈ ഡോർ’ തുടങ്ങിയ ചിത്രങ്ങളാണ് സെ റോണിന്റെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ. വിവിധ ടെലിവിഷൻ പരമ്പരകളിലും താരം മുഖ്യ വേഷങ്ങളെ അവതരിപ്പിച്ചു. 2023ൽ പുറത്തിറങ്ങിയ ‘ബ്ലഡ്ഹൂൻഡ്‌സ്’ എന്ന സീരീസിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ALSO READ: ബ്ലാക്ക്പിങ്കിലെ ലിസ പ്രണയത്തിലെന്ന് ആരാധകർ; വാലന്റൈൻസ് ദിനമാഘോഷിച്ചത് ഫ്രഡറിക് അർനോൾട്ടിനൊപ്പം?

2022 മെയ് മാസത്തിൽ മദ്യലഹരിയിൽ കാറോടിച്ച് അതിക്രമം കാണിച്ചെന്ന സംഭവത്തിൽ കിം സെ റോണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്ന് കുറച്ച് കാലം താരം പൊതുവേദികളിൽ നിന്ന് വിട്ടു നിന്നു. മദ്യലഹരിയിൽ കാർ ഓടിച്ച കിം സെ റോൺ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിൽ കൊണ്ടിടിക്കുകയായിരുന്നു. ഇതിൽ പ്രദേശത്തെ വൈദ്യുതി ഇല്ലാതായി. സംഭവത്തിന് പിന്നാലെ നടിയുടെ ഡ്രൈവിംഗ് ലൈസൻസ് പോലീസ് റദ്ധാക്കി.

അറസ്റ്റ് ചെയ്യപ്പെട്ട നടി പിന്നീട് സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു. അപകടത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി താരം കഫേയിൽ ജോലി ചെയ്തിരുന്നതായും വാർത്തകൾ പുറത്തു വന്നിരുന്നു. 2024 ഏപ്രിൽ മാസത്തിൽ താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിവാദങ്ങളും ആരോഗ്യപ്രശ്നങ്ങളും കാരണം പിന്മാറുകയായിരുന്നു.