5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി

Koottickal Jayachandran POCSO Case Bail Update : കഴിഞ്ഞ വർഷം ജൂണിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. കോഴിക്കോട് കസബ പോലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്

Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
Koottickal JayachandranImage Credit source: Koottickal Jayachandran Facebook
jenish-thomas
Jenish Thomas | Published: 14 Jan 2025 20:31 PM

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. കേസിൽ നടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷാണ് കൂട്ടിക്കൽ ജയചന്ദ്രൻ്റെ ജാമ്യാപേക്ഷ തള്ളിയത്. നാല് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ കോഴിക്കോട് പോക്സോ കോടതിയും നടൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിലവിൽ ജയചന്ദ്രൻ ഒളിവിലാണ്.

കഴിഞ്ഞ വർഷം ജൂൺ എട്ടാം തീയതിയാണ് നടനെതിരെ പെൺകുട്ടിയുടെ അമ്മ കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. കുടുംബ തർക്കത്തിൻ്റെ മറവിൽ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് പരാതി. കോഴിക്കോട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശത്തെ തുടർന്ന് നടനെതിരെ പോക്സോ കേസ് ചുമത്തിയത്.

ALSO READ : Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ

കേസിൽ നടൻ്റെ അറസ്റ്റ് വൈകുന്നതിനെതിരെ കുട്ടിയുടെ ബന്ധു പരാതിപ്പെട്ടിരുന്നു. പ്രതിയായ നടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും, പ്രതിയുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടെന്നും അറിയിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബിനും കമ്മീഷ്ണർ രാജ്പാൽ മീണയ്ക്കുമാണ് നാലര വയസ്സുകാരിയുടെ ബന്ധു പരാതി നൽകിയത്.

കോട്ടയം കൂട്ടിക്കൽ സ്വദേശിയാണ് ജയചന്ദ്രൻ. മിമിക്രയിലുടെയാണ് ജയചന്ദ്രൻ സിനിമയിലേക്കെത്തുന്നത്. 2000ത്തിൻ്റെ തുടക്കത്തിൽ ടെലിവിഷൻ ഷോയായ പ്രമുഖമായ ജഗതി vs ജഗതി എന്ന പരിപാടിയിലൂടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ ശ്രദ്ധേയനായത്. ചിരിക്കുടയ്ക്ക് എന്ന സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.