5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Koottickal Jayachandran: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ, പോക്സോ കേസിൽ ലുക്കൗട്ട് നോട്ടീസ്‌

Lookout Notice Against Koottickal Jayachandran: നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടാം തീയതിയാണ് കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്താണ് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

Koottickal Jayachandran: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ, പോക്സോ കേസിൽ ലുക്കൗട്ട് നോട്ടീസ്‌
നടൻ കൂട്ടിക്കൽ ജയചന്ദ്രൻImage Credit source: Facebook
neethu-vijayan
Neethu Vijayan | Published: 21 Jan 2025 09:21 AM

കോഴിക്കോട്: പോക്‌സോ കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് (Koottickal Jayachandran) എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നടന്റെ മുൻകൂർജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾക്കെതരിരെ നോട്ടീസ് പുറത്തിറക്കിയത്. നേരത്തേ കോഴിക്കോട് സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജയചന്ദ്രൻ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടാം തീയതിയാണ് കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്താണ് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

കേസിൽ പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതായി പറഞ്ഞ് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അതിൽ പറയുന്നു. കൂടാതെ പെൺകുട്ടിക്കും ബന്ധുക്കൾക്കും സംഭവത്തിന് പിന്നാലെ ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളിൽ പോലും അയക്കാൻ കഴിയുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നുണ്ട്.

ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ സ്വദേശിയാണ് ജയചന്ദ്രൻ. മിമിക്രയിലൂടെയാണ് ജയചന്ദ്രൻ കലാരം​ഗത്തേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്. 2000ത്തിൻ്റെ തുടക്കത്തിൽ ടെലിവിഷൻ ഷോയായ ജഗതി vs ജഗതി എന്ന പരിപാടിയിലൂടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ മലയാള പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ചിരിക്കുടയ്ക്ക് എന്ന സിനിമയിൽ നായകനായും ഇയാൾ വേഷമിട്ടിട്ടുണ്ട്.