Koottickal Jayachandran POCSO Case : പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിലേക്ക്
Koottickal Jayachandran POCSO Case Update : കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പച്ചുയെന്നാണ് നടനെതിരെ കേസ്
കോഴിക്കോട് : നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിലേക്ക്. കഴിഞ്ഞ ഹൈക്കോടതി ജാമ്യഹർജി തള്ളിയതിന് പിന്നാലെ പോലീസ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കലയളവിൽ എല്ലാം കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ കഴിയുകയാണ്. നടൻ്റെ ഹർജി കോടതി വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ 2024 ജൂൺ എട്ടാം തീയതി ജയചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. കുടുംബ തർക്കങ്ങളെ മുതലെടുത്ത് നടൻ തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് കുട്ടിയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്.
കേസിൽ ആദ്യ കോഴിക്കോട് പോക്സോ കോടതി നടൻ്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ പോകുന്നത്. ശേഷം ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. പിന്നാലെ പോലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കോഴിക്കോട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശത്തെ തുടർന്ന് നടനെതിരെ പോക്സോ കേസ് ചുമത്തിയത്.
ALSO READ : Koottickal Jayachandran: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ, പോക്സോ കേസിൽ ലുക്കൗട്ട് നോട്ടീസ്
കോട്ടയം കൂട്ടിക്കൽ സ്വദേശിയാണ് ജയചന്ദ്രൻ. മിമിക്രയിലുടെയാണ് ജയചന്ദ്രൻ സിനിമയിലേക്കെത്തുന്നത്. 2000ത്തിൻ്റെ തുടക്കത്തിൽ ടെലിവിഷൻ ഷോയായ പ്രമുഖമായ ജഗതി vs ജഗതി എന്ന പരിപാടിയിലൂടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ ശ്രദ്ധേയനായത്. ചിരിക്കുടയ്ക്ക് എന്ന സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.