5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്

Koodal Movie Updates: യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കൂടലിൻ്റെ പ്രമേയം. ചിത്രത്തിൽ ആവേശം നിറക്കുന്ന അഞ്ച് ഗാനങ്ങളുമുണ്ട്

Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
Koodal Movie First LookImage Credit source: Respective PR Team
arun-nair
Arun Nair | Published: 02 Jan 2025 17:03 PM

യുവതാരം ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടലിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രമാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ചിത്രത്തിൻ്റെ പോസ്റ്റർ റിലീസ് ചെയ്തത്. യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കൂടലിൻ്റെ പ്രമേയം. ചിത്രത്തിൽ ആവേശം നിറക്കുന്ന അഞ്ച് ഗാനങ്ങളുമുണ്ട്. നായകൻ ബിബിൻ ജോർജ്ജും കൂടലിനായി ഒരു ഗാനം പാടിയിട്ടുണ്ട്.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിക്കുന്ന ചിത്രത്തിൽ. അനു സിത്താരയുടെ സഹോദരി അനു സോനാര നടി മറീന മൈക്കിൾ,നിയ വർഗ്ഗീസ്, എന്നിവരും ഇവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങിയ സിനിമ-സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളിലായാണ് കൂടൽ ചിത്രീകരിച്ചത്.

ALSO READ: ടോളിവുഡിനെയും വിറപ്പിച്ച് ഉണ്ണി മുകുന്ദൻ; തെലുങ്ക് ആദ്യദിന കളക്ഷൻ പുറത്ത്; തമിഴിൽ കൈയടി നേടുമോ?

ഷാഫി എപ്പിക്കാട് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ ഷജീർ പപ്പയാണ് ഛായഗ്രാഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ എനിവരാണ്. എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, സോണി മോഹൻ, ഷാഫി എന്നിവരും നിർവ്വഹിക്കുന്നു

കൂടലിന് വേണ്ടി ഗാനങ്ങൾ ആലപിക്കുന്നത് യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ബിബിൻ ജോർജ്ജ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, അഞ്ജു തോമസ് എന്നിവരാണ്. ചിത്രത്തിൻ്റെ കോറിയോഗ്രാഫി നിർവ്വഹിക്കുന്നത് വിജയ് മാസ്റ്ററാണ്. അസ്സോസിയേറ്റ് ക്യാമറാമാൻ – ഷാഫി കോറോത്ത്, കളറിസ്റ്റ് – അലക്‌സ് തപസി എന്നിവരാണ്.

കൂടലിൻ്റെ സംഘട്ടനം – മാഫിയ ശശിയും, ഫിനാൻസ് കൺട്രോളർ – ഷിബു ഡണുമാണ്, അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – യാസിർ പരതക്കാട്, അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി എന്നിവരാണ്. സ്റ്റിൽസ്‌ – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ എന്നിവരും നിർവ്വഹിക്കുന്നു.