AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Thulasi: ‘തളര്‍ന്നു കിടന്ന മലയാള സിനിമയെ പൊക്കിയെടുക്കാന്‍ ഷക്കീല വരേണ്ടി വന്നു’

Kollam Thulasi on the changes in Malayalam cinema: ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ട് ഓടിയതിനെക്കുറിച്ചും കൊല്ലം തുളസി സംസാരിച്ചു. സിനിമയില്‍ അങ്ങനെ ചാടണമെങ്കില്‍ ഡ്യൂപിനെ വേണമെന്ന് പറയും. ജീവിതത്തില്‍ അവര്‍ ഇതൊക്കെ ചെയ്യും. അധഃപതിച്ച ഒരു സാംസ്‌കാരിക മണ്ഡലം പോലെയാണ് കാണുന്നത്. ധര്‍മച്യുതി സംഭവിച്ചു. സിനിമാ രംഗത്ത് പൊതുവെ മോശമായ അന്തരീക്ഷമാണെന്നും തുളസി

Kollam Thulasi: ‘തളര്‍ന്നു കിടന്ന മലയാള സിനിമയെ പൊക്കിയെടുക്കാന്‍ ഷക്കീല വരേണ്ടി വന്നു’
കൊല്ലം തുളസി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 19 Apr 2025 15:13 PM

ലോകത്ത്‌ പണം മുടക്കുന്നവന് വിലയില്ലാത്ത ഏക ഫീല്‍ഡ് സിനിമയാണെന്ന് നടന്‍ കൊല്ലം തുളസി. സംവിധായകനും, നടന്മാരും ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. ഇടയ്ക്ക് വച്ച് സിനിമ തളര്‍ന്നുപോയിരുന്നുവെന്നും, തളര്‍ന്നു കിടന്ന മലയാള സിനിമയെ പൊക്കിയെടുക്കാന്‍ ഷക്കീല വരേണ്ടി വന്നുവെന്നും തുളസി പറഞ്ഞു. അധമവികാരങ്ങളെ ഉണര്‍ത്താന്‍ വന്ന ഷക്കീല പിന്നെ താരമായി. ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ നടക്കുന്ന ഫീല്‍ഡ് ആണ് സിനിമ. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഡയറക്ടര്‍മാരും, പ്രൊഡ്യൂസര്‍മാരും പുഴുക്കുത്തുകളെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഡിഎന്‍എ ന്യൂസ് മലയാളം’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നുമായി ബന്ധപ്പെട്ട വാര്‍ത്തകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത്ഭുതവും കഷ്ടവും തോന്നാറുണ്ട്. താനൊക്കെ വന്ന സമയത്ത് സിനിമ ഫീല്‍ഡില്‍ കുറച്ച് എത്തിക്‌സ് ഉണ്ടായിരുന്നു. സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന കലാകാരന്മാരായിരുന്നു അന്നുണ്ടായിരുന്നത്. സമൂഹമാണ് അവരെ വളര്‍ത്തുന്നതെന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. പല കാര്യങ്ങളിലും അവരെ മാതൃകയാക്കാമായിരുന്നു. ഇപ്പോഴത്തെ, പിള്ളേര് കാണിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കൊല്ലം തുളസി വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ട് ഓടിയതിനെക്കുറിച്ചും തുളസി സംസാരിച്ചു. സിനിമയില്‍ അങ്ങനെ ചാടണമെങ്കില്‍ ഡ്യൂപിനെ വേണമെന്ന് പറയും. ജീവിതത്തില്‍ അവര്‍ ഇതൊക്കെ ചെയ്യും. അധഃപതിച്ച ഒരു സാംസ്‌കാരിക മണ്ഡലം പോലെയാണ് കാണുന്നത്. ധര്‍മച്യുതി സംഭവിച്ചു. സിനിമാ രംഗത്ത് പൊതുവെ മോശമായ അന്തരീക്ഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read Also: Shine Tom Chacko Arrest: നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു

നന്നായി മദ്യപിക്കുന്ന നടന്മാരെ അറിയാം. ജഗതി മദ്യപിക്കുന്ന ഒരാളാണ്. പക്ഷേ, അദ്ദേഹം തന്റെ ജോലി കഴിഞ്ഞ് മുറിയിലെത്തി കുളിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമല്ലാതെ മദ്യപിക്കില്ലായിരുന്നു. അതൊരു വ്യക്തിത്വമാണ്. ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് സെറ്റില്‍ ചെല്ലുന്ന പ്രവണതയാണ് ഇപ്പോള്‍. ഇങ്ങനെയുള്ള ആളുകളെ ഒഴിവാക്കണമെന്നും തുളസി പറഞ്ഞു.

സുരേഷ് ഗോപി ജയിക്കണമെന്ന് പറഞ്ഞിട്ടുള്ളയാളാണ് ആള്‍. അദ്ദേഹം സാധു മനുഷ്യനാണ്. എന്നാല്‍, ബിജെപിയില്‍ നരേന്ദ്ര മോദിയും, അമിത് ഷായും അദ്ദേഹത്തിന് ഫേവര്‍ ചെയ്യുന്നുവെന്ന ചിന്തയും, തന്റെ വ്യക്തിപരമായ ഗാംഭീര്യവും, പണം കൊണ്ടുമാണ് തൃശൂരില്‍ ജയിച്ചതെന്ന തോന്നലും അദ്ദേഹത്തില്‍ പുതിയ അഹങ്കാരമുണ്ടാക്കി. ഈ അഹങ്കാരത്തിലാണ്‌ അദ്ദേഹം ഇപ്പോള്‍ പെരുമാറുന്നതെന്നും തുളസി ആരോപിച്ചു.