5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘എല്ലാം കുറ്റമാണ്, കേട്ടു മടുത്തു; ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും’; കൊല്ലം സുധിയുടെ ഭാര്യ

Kollam Sudhi's Wife Renu Sudhi: താൻ എന്തു ചെയ്താലും കുറ്റമാണെന്നും വിധവ എന്നു പറഞ്ഞു വിമർശിക്കുകയാണെന്ന് രേണു പറഞ്ഞു. പല വിമർശനങ്ങളും കമന്റുകളും പരിധി വിടാറുണ്ടെന്നും ശരിക്കും മടുത്തെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്റ്റോറിയിൽ രേണു പറഞ്ഞു.

Renu Sudhi: ‘എല്ലാം കുറ്റമാണ്, കേട്ടു മടുത്തു; ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും’; കൊല്ലം സുധിയുടെ ഭാര്യ
കൊല്ലം സുധിയോടൊപ്പം രേണു ( image credits: instagram)
sarika-kp
Sarika KP | Published: 11 Oct 2024 17:57 PM

കഴിഞ്ഞവർഷത്തിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടതിനു പിന്നാലെ ഭാര്യ രേണു സുധിക്ക് നേരെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ ഇത്തരം വിമർനങ്ങളിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് രേണു.താൻ എന്തു ചെയ്താലും കുറ്റമാണെന്നും വിധവ എന്നു പറഞ്ഞു വിമർശിക്കുകയാണെന്ന് രേണു പറഞ്ഞു. പല വിമർശനങ്ങളും കമന്റുകളും പരിധി വിടാറുണ്ടെന്നും ശരിക്കും മടുത്തെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്റ്റോറിയിൽ രേണു പറഞ്ഞു.

എന്തു തെറ്റാണ് താൻ ചെയ്തതെന്ന് അറിയില്ലെന്നും വിധവ ആണെന്നു പറഞ്ഞ് തനിക്കൊന്നും ചെയ്യാൻ പറ്റില്ലേയെന്നും രേണു ചോദിക്കുന്നു. ഇത് അവസാനിപ്പിക്കാന്‍ ഉള്ള വഴി ഒന്നെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണെന്നാണ് രേണു പറയുന്നത്. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്‌തിട്ടാണെങ്കിൽ കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. താനെന്തു ചെയ്‌താലും പറഞ്ഞാലും കുറ്റമെന്നും താൻ ജീവിതം അവസാനിപ്പിച്ചാലും, ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണമെന്നും രേണു പറയുന്നു.

Also read-Gopi Sundar: ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’; മയോനിയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

ഇതിനു മുൻപും രേണുവിനു നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം നേരിട്ടിരുന്നു. നല്ല വസ്ത്രമിട്ടാലും ചിരിച്ചു കൊണ്ട് റീല്‍ പോസ്റ്റ് ചെയ്താലുമെല്ലാം രേണുവിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി എത്താറുണ്ട്. ചിരിക്കുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല. ഇതൊക്കെ രേണു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം നിരവധി പേരാണ് രേണുവിനെ സപ്പോർട്ട് ചെയ്ത് എത്തുന്നത്. തനിക്ക് പിന്തുണ അറിയിച്ചെത്തിയവര്‍ക്ക് രേണു നന്ദി പറയുന്നുണ്ട്. ഇത്രയും പേര്‍ തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് രേണു പറയുന്നത്.

അതേസമയം അഭിനയരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് രേണു. കൊച്ചിൻ സംഗമിത്രയുടെ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രേണു അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സത്യമാകാന്‍ പോകുന്നതിനെക്കുറിച്ച് രേണു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്തിയിരുന്നു. ”പ്രൊഫഷണല്‍ നാടകം പണ്ടേ എന്റെ സ്വപ്‌നം ആയിരുന്നു. ഇന്ന് യാഥാര്‍ത്ഥ്യം ആകുന്നു. നന്ദി ദൈവമേ. സതീഷ് സംഗമിത്ര സാര്‍, സുധിച്ചേട്ടാ അനുഗ്രഹിക്കണേ”എന്നായിരുന്നു രേണുവിന്റെ പോസ്റ്റ്. നാടകത്തിന്റെ പോസ്റ്റർ രേണു പങ്കുവച്ചിരുന്നു. ഇരട്ട നഗരം എന്ന നാടകത്തിലാണ് രേണു ഇപ്പോൾ അഭിനയിക്കുന്നത്.