KL Bro Biju Rithvik : യുട്യൂബിൻ്റെ ഓഫീസിലേക്ക് പോയത് മുണ്ടുടുത്ത്, ആമിർ ഖാനൊക്കൊ ഉണ്ടായിരുന്നു; 3 മിനിറ്റാണ് അനുവദിച്ചിരുന്നത്, സംസാരിച്ചിറങ്ങിയപ്പോൾ 25 മിനിറ്റായി: കെഎൽ ബ്രോ ബിജു റിത്വിക്
50 മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് കെഎൽ ബ്രോ ബിജു റിത്വികിന് യുട്യൂബ് റൂബി ക്രിയേറ്റർ പ്ലേ ബട്ടൺ നൽകി അനുമോദിച്ചിരുന്നു. ഇന്ത്യയിൽ ഈ പ്ലേ ബട്ടൺ സ്വന്തമാക്കുന്ന ആദ്യ ഇൻഫ്ലുവൻസറാണ് കെഎൽ ബ്രോ ബിജു റിത്വിക്.

Kl Bro Biju Rithvik
യുട്യൂബിൽ 50 മില്യൺ സബ്സ്ക്രൈബേഴ്സെന്ന സ്വപ്നം നേടിയെടുത്ത യുട്യൂബർ കുടുംബമാണ് കെഎൽ ബ്രോ ബിജു റിത്വിക്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബറാണ് കെഎൽ ബ്രോ. കുടുംബത്തിലെ ഓരോ വിശേഷങ്ങളും നുറുങ്ങ് തമാശകളുമായി ഷോർട്സ് പങ്കുവെക്കുന്ന കെഎൽ ബ്രോയെ നെഞ്ചിലേറ്റിട്ടുള്ളത് മലയാളികൾ മാത്രമല്ല. അഞ്ച് കോടിയിൽ അധികം സബ്സ്ക്രൈബേഴ്സിന് സ്വന്തമാക്കിൽ കെഎൽ ബ്രോയെ യുട്യൂബ് റൂബി ക്രിയേറ്റർ പ്ലേ ബട്ടൺ നൽകി അനുമോദിച്ചിരുന്നു. ഈ റൂബി പ്ലേ ബട്ടൺ വാങ്ങിക്കാൻ യുട്യൂബിൻ്റെ ഓഫീസിൽ പോയ സന്ദർഭം ഒരു അഭിമുഖത്തിൽ കെഎൽ ബ്രോ ബിജു വിവരിക്കുന്നുണ്ട്.
“ഈ പ്ലേ ബട്ടൺ കിട്ടയപ്പോൾ യുട്യൂബിൻ്റെ സിഇഒയെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിരുന്നു. ആ പരിപാടിയിൽ ആമിർ ഖാനൊക്കെ ഉണ്ടായിരുന്നു. ഭയങ്കര സുരക്ഷ ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. അവരെ നേരിൽ കാണുന്നതിന് മുമ്പ് ഞങ്ങൾക്ക് നിർദേശം നൽകിയിരുന്നു. മൂന്ന് മിനിറ്റ് മാത്രമെ സംസാരിക്കാവൂ, അത് എന്തൊക്കെയാണെന്ന് നിർദേശം നൽകുകയും ചെയ്തു. ഞാൻ മുണ്ടുടുത്താണ് പോയത്. അകത്തേക്ക് ചെന്നപ്പോൾ എന്ന കണ്ടിപ്പാടെ ഇരിക്കാൻ പറഞ്ഞു. പിന്നെ എൻ്റെ കാര്യങ്ങളും വിശേഷങ്ങളും ചോദിച്ച 25 മിനിറ്റാണ് അവിടെ ചിലവഴിച്ചത്. ഞാൻ ഒറ്റയ്ക്കാണ് ഈ വിഡീയോ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതമായി” കെഎൽ ബ്രോ ബിജു മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Jagadeesh: ‘സിനിമയല്ല, ആ പരിപാടി കണ്ടിട്ടാണ് രമ കൂടുതല്‍ സന്തോഷിച്ചത്, ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു’; മനസ് തുറന്ന് ജഗദീഷ്
കേരളത്തിലെ കണ്ണൂർ സ്വദേശിയാണ് കെഎൽ ബ്രോ ബിജു റിത്വിക്. ബിജു റിത്വിക് എന്നാണ് യഥാർഥ പേര്. കർണാടക സ്വദേശിനിയായ കവിതയാണ് ബിജുവിൻ്റെ ഭാര്യ. ബസ് ഡ്രൈവറായ ബിജു കോവിഡ് സമയത്ത് വേറെ ജോലിയൊന്നുമില്ലാതെ വീട്ടിൽ നിന്ന വേളയിലാണ് വീഡിയോകൾ ചിത്രീകരിച്ച് യുട്യൂബിൽ പങ്കുവെക്കാൻ തുടങ്ങിയത്. 60 മില്യണിൽ അധികം സബ്സ്ക്രൈബേഴ്സാണ് കെഎൽ ബ്രോയ്ക്കുള്ളത്. കേരളത്തിൽ ആദ്യമായി ഒരു മില്യൺ സബ്സ്ക്രൈബേഴ്സിന് സ്വന്തമാക്കുന്ന ഒരു യുട്യുബറും കെഎൽ ബ്രോയാണ്.