KL Biju Bro: റൊണാൾഡോയെ മറികടന്ന് കെഎൽ ബിജു ബ്രോ; ഇന്ത്യയിലെ ടോപ്പ് യൂട്യൂബർമാരിൽ നാലാം സ്ഥാനം
KL Bro Biju Rithvik surpasses cristiano ronaldo in youtube: 2024-ലെ യൂട്യൂബ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ തന്നെ മുൻനിര യൂട്യൂബർമാരിൽ നാലാം സ്ഥാനത്താണ് കെഎൽ ബ്രോ ബിജു റിത്വിക് ഉള്ളത്.
ഇന്ത്യൻ യൂട്യൂബർമാരിൽ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ മുൻനിരയിൽ തന്നെയുള്ള യൂട്യൂബറാണ് മലയാളിയായ കെഎൽ ബ്രോ ബിജു റിത്വിക്. ഫുട്‍ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള വമ്പന്മാരെ ഇതിനകം ഇവർ മറികടന്ന് കഴിഞ്ഞു. 2024-ലെ യൂട്യൂബ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ തന്നെ മുൻനിര യൂട്യൂബർമാരിൽ നാലാം സ്ഥാനത്താണ് ഇവരുള്ളത്. യൂട്യൂബിന്റെ ഗ്ലോബൽ കൾച്ചർ ആൻഡ് ട്രെൻഡ് റിപ്പോർട്ട് ഇന്ത്യ 2024-ലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഈ വർഷം പല യൂട്യൂബർമാരും പുതുമയുള്ള കണ്ടന്റുകൾ കൊണ്ടുവന്നത് വഴി സബ്സ്ക്രൈബേഴ്സിനെ നേടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്‌സുള്ളത് മിസ്റ്റർബീസ്റ്റ് എന്ന ചാനലിനാണ്. മിസ്റ്റർ ബീസ്റ്റിന് ഇന്ത്യയിലും ധാരാളം സബ്സ്ക്രൈബേർസ് ഉണ്ട്.
ലോകത്തിന്റെ ഏത് കോണിൽ നിന്നുള്ള ആളുകളും കാണാൻ താൽപര്യപ്പെടുന്ന തരത്തിലുള്ള കണ്ടന്റുകളാണ് കെഎൽ ബ്രോ ബിജു റിത്വിക്കിന്റേത്. അതിനാൽ ആണ് രാജ്യമൊട്ടാകെ ഈ ചാനൽ സ്വീകരിക്കപ്പെട്ടതും, 6 കോടിയിലധികം സബ്സ്ക്രൈബേഴ്സിനെ നേടാൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 6.21 കോടി സബ്സ്ക്രൈബേർസ് ആണ് ഈ ചാനലിന് ഉള്ളത്.
കണ്ണൂർ സ്വദേശിയായ ബിജുവും കുടുംബവുമാണ് കെഎൽ ബ്രോ ബിജു റിത്വിക്ക് എന്ന ചാനലിന്റെ നടത്തിപ്പുകാർ. യൂട്യൂബ് ചാനലിന് അവർ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ ആണ്: “കണ്ണൂർക്കാരനും, കന്നടക്കാരിയും, അമ്മയും, അനുമോളും, അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനൽ” എന്ന്.
ALSO READ: വിവാഹമോചനം? മാധ്യമങ്ങള്‍ക്ക് സ്‌നേഹയുടെയും പ്രസന്നയുടെയും മറുപടി ഇങ്ങനെ
മിസ്റ്റർ ബീസ്റ്റിന് ശേഷം ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള ചാനൽ ഫിൽമി സൂരജ് ആക്ടർ ആണ്. തൊട്ട് പുറകിൽ തന്നെ സുജൽ തക്രൽ, കെ എൽ ബ്രോ ബിജു റിത്വിക്, യുആർ ക്രിസ്റ്റ്യാനോ റൊണാഡോ എന്നിവരുമുണ്ട്. ഇവരാണ് ഇന്ത്യയിലെ ഏറ്റവും ടോപ്പ് ക്രിയേറ്റർമാർ. 2024-ൽ മാത്രം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ ചാനലുകളുടെ അടിസ്ഥാനത്തിലാണ് ടോപ്പ് ക്രീറ്റഴ്സിനെ തരംതിരിച്ചിട്ടുള്ളത്. അതുപോലെ, ആർട്ടിസ്റ്റ്, ബ്രാൻഡ്, മീഡിയ കമ്പനി, കുട്ടികളുടെ ചാനൽ എന്നിവയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫുട്‍ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വർഷമാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനൽ ആരംഭിച്ച 24 മണിക്കൂറിനുള്ളിൽ തന്നെ 1.9 കോടിയിലധികം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി. ഇതിൽ ഭൂരിഭാഗം സബ്സ്ക്രൈബേഴ്സും ഇന്ത്യയിൽ നിന്നുള്ളതാണ്.
അതേസമയം, ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ മോയെ മോയെ എന്ന ടൈറ്റിലിൽ വന്ന വീഡിയോ ആണ്. ഇന്ത്യയിൽ നിന്നും 4.5 ബില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. കൂടാതെ, ദിൽജിത്ത്, ദോസഞ്ജ്, ദിൽജിത്ത് ദോസഞ്ജ് എന്നീ കീവേർഡുള്ള വിഡിയോകൾ 3.9 ബില്യണിൽ കൂടുതൽ കാഴ്ചക്കാരെ നേടി. ‘ഗുലാബി സാദി’ എന്ന മറാത്തി ഗാനം രാജ്യാന്തര തലത്തിൽ 3 മില്യണിൽ അധികം ഷോർട്സിൽ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഐസിസി പുരുഷ ടി20 ലോകകപ്പ്, ഐപിഎൽ 2024, മോയെ മോയെ, ലോക്സഭാ തിരഞ്ഞെടുപ്പ്, രത്തൻ ടാറ്റ, അനന്ദ് അംബാനി കല്യാണം, കൽക്കി 2829 എഡി, ദിൽജിത്ത്, ദോസഞ്ജ്, പാരീസ് ഒളിംപിക്സ് തുടങ്ങിയവ ആയിരുന്നു ഇന്ത്യയിലെ ഈ വർഷത്തെ ട്രെൻഡിങ് ടോപ്പിക്കുകൾ എന്നും റിപ്പോർട്ടിൽ പറയുന്നു.