Kishkindha Kaandam OTT : ഡിസംബർ വരെയൊന്നും കാത്തിരിക്കേണ്ട; കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസ് പ്രഖ്യാപിച്ചു

Kishkindha Kaandam OTT Release & Platform : ഓണം റിലീസായി എത്തിയ സൈലൻ്റ് വിന്നർ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയെടുത്തതോടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോകുകയായിരുന്നു.

Kishkindha Kaandam OTT : ഡിസംബർ വരെയൊന്നും കാത്തിരിക്കേണ്ട; കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസ് പ്രഖ്യാപിച്ചു

കിഷ്കിന്ധ കാണ്ഡം സിനിമ പോസ്റ്റർ (Image Courtesy : Disney Plus Hotstar Malayalam Instagram)

Published: 

11 Nov 2024 19:50 PM

ഓണം റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലിയും വിജയരാഘവനും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ത്രില്ലർ ചിത്രം ആകെ ബജറ്റിൻ്റെ പത്ത് ഇരട്ടിയോളമാണ് ബോക്സ്ഓഫീസിൽ നേടിട്ടുള്ളത്. പിന്നാലെയാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ -സ്റ്റാർ-ഡിസ്നി ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ചിത്രം ഡിസംബറിൽ ഒടിടിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ആ കണക്ക് കൂട്ടിലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് കിഷ്കിന്ധാ കാണ്ഡത്തിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.

കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസ് എന്ന്, എപ്പോൾ, എവിടെ?

സ്റ്റാർ-ഡിസ്നി ഗ്രൂപ്പാണ് കിഷ്കിന്ധാ കാണ്ഡത്തിൻ്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർ-ഡിസ്നി ഗ്രൂപ്പിൻ്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് കിഷ്കിന്ധാ കാണ്ഡം ഒടിടിയിൽ സംപ്രേഷണം ചെയ്യുക. ചിത്രം നവംബർ 19-ാം തീയതി മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. നേരത്തെ ചിത്രം ഡിസംബർ ആദ്യവാരത്തിൽ ഒടിടി എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 12 കോടിക്കാണ് സ്റ്റാർ-ഡിസ്നി നെറ്റ്വർക്ക് കിഷ്കിന്ധാ കാണ്ഡത്തിൻ്റെ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിട്ടുള്ളതെന്നാണ് ഒടിടി സംബന്ധമായ വാർത്തകൾ പങ്കുവെക്കുന്ന ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ആകെ ബജറ്റിൻ്റെ ഇരട്ടയിൽ അധികം തൂകയാണിതെന്നാണ് റിപ്പോർട്ട്. ഏഷ്യനെറ്റിലൂടെയാകും ചിത്രത്തിൻ്റെ ടെലിവിഷൻ സംപ്രേഷണം.

ALSO READ : Bandra OTT : ആരാധകരെ ശാന്തരാകുവിൻ! ദിലീപിൻ്റെ ബാന്ദ്ര ഇതാ ഒടിടിയിലേക്ക് വരുന്നു

കിഷ്കിന്ധാ കാണ്ഡം സിനിമ

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയ്ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താൻ ഒരുക്കിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ആസിഫിനും, വിജയരാഘവനും അപർണയ്ക്കും പുറമെ ആശോകൻ, ജഗദീഷ്, നിഷാന്ത്, കോട്ടയം രമേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ ബാഹുൽ രമേശാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. സൂരജ് ഇ.എസാണ് എഡിറ്റർ. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കിഷ്കിന്ധാ കാണ്ഡം ബോക്സ്ഓഫീസ്

റിപ്പോർട്ടുകൾ പ്രകാരം ഏഴ് കോടിയിൽ താഴെയാണ് കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ആകെ ബജറ്റ്. ചിത്രം 75 കോടിയിൽ അധികം ബോക്സ്ഓഫീസിൽ നേടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബോക്സ്ഓഫീസ് ട്രെൻഡുകൾ പങ്കുവെക്കുന്ന സാക്നിക്കിൻ്റെ റിപ്പോർട്ട് പ്രകാരം 45 കോടിയോളമാണ് ചിത്രം കേരള ബോക്സ്ഓഫാസിൽ നിന്നും നേടിട്ടുള്ളത്. 27.5 കോടിയാണ് ചിത്രത്തിൻ്റെ ഓവർസീസ് കളക്ഷൻ.

Related Stories
V Winter Ahead: പട്ടാളത്തിൽ ആണെങ്കിലും പാട്ടിന് മുടക്കം വരില്ല; ബിടിഎസ് വിയുടെ ‘വിന്റർ അഹെഡ്’ വരുന്നു
Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം
AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ
Amaran OTT: കാത്തിരിപ്പിനൊടുവില്‍ ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Hello Mummy Movie: എങ്ങും മമ്മി മാനിയ! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും ചിരിയുടെ ഓളവും തീർത്ത് ‘ഹലോ മമ്മി’
Actor Bala: ‘കോകിലയ്ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു; വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി; പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല’; ബാല
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ