KILL OTT : തിയറ്ററുകളിൽ അടിപ്പൂരം സൃഷ്ടിച്ച കിൽ ഒടിടിയിൽ എത്തി; എവിടെ കാണാം?
Kill OTT Platform : വൻ ആക്ഷനുകൾ കോർത്തിണിക്കി ഒരു ഹോളിവുഡ് സ്റ്റൈലിൽ ഒരുക്കിയ ചിത്രമാണ് കിൽ. അതീവ് വയലൻസാണ് ചിത്രത്തിലുള്ളത്.
മേക്കിങ് കൊണ്ട് ശ്രദ്ധേയമായ ബോളിവുഡ് ചിത്രം കിൽ ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഓൺ ഡിമാൻഡായി പ്രത്യേകം പണം നൽകി മാത്രമെ ഇപ്പോൾ കിൽ പ്രൈം വീഡിയോയിൽ കാണാൻ സാധിക്കൂ. അതിനാൽ പ്രൈം വീഡിയോയുടെ സബ്സ്ക്രൈബ് ചെയ്തവർക്ക് പോലും ഈ ചിത്രം പ്രൈം വീഡിയോയിൽ കാണാൻ സാധിക്കില്ല. പ്രത്യേക പണം നൽകിയതിന് ശേഷം മാത്രമെ ചിത്രം ഇപ്പോൾ സബ്സ്ക്രൈബേഴ്സിനും പ്രൈം വീഡിയോയിൽ കാണാൻ സാധിക്കൂ.
കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്ഷൻസും സിഖിയ എൻ്റർടെയ്മെൻ്റ് ചേർന്ന് നിർമിച്ച ചിത്രമാണ് കിൽ. നിഖിൽ നാഗേഷ് ഭട്ടാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ലക്ഷയ ലാൽവനിയാണ് ചിത്രത്തിലെ നായകൻ. രാഘവ് ജുയാൽ, ആശിഷ് വിദ്യാർഥി, ഹർഷ് ഛായാ, തനിയ മണിക്ട്ടലാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കൂടുതൽ ശ്രദ്ധേയമായതോടെ ജോൺ വിക്ക് സിനിമകളുടെ സംവിധായകൻ കില്ലിൻ്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നു.
ALSO READ : Indian 2 OTT : കമൽഹാസൻ്റെ ഇന്ത്യൻ 2 ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
1995 നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയ കിൽ ഒരുക്കിയിരിക്കുന്നത്. ട്രെയിൻ യാത്രയ്ക്കിടെയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതെ തുടർന്നുള്ള ആക്ഷൻ രംഗങ്ങളുമാണ് സിനിമയുടെ ആകർഷണം. റാഫി മെഹ്മൂദാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. കേദൻ സോദാണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ശിവകുമാർ വി പണിക്കരാണ് ചിത്രത്തിൻ്റെ എഡിറ്റർ. ലോ ഹൈപ്പിൽ ഇറങ്ങിയ ചിത്രം ഇതിനോടകം ബോക്സ്ഓഫീസിൽ 40 കോടിയിൽ അധികം നേടിട്ടുണ്ട്.