KG Markose: ‘ജാതി ആളുകളുടെ ഇടയില്‍ വീണ്ടും തല പൊക്കുന്ന കാലത്താണ് ഇന്നത്തെ ജനറേഷന്‍ ജീവിക്കുന്നത്, അത് പേടിപ്പെടുത്തുന്നതാണ്’
KG Markose on casteism: യേശുദാസ് വന്നതിന് ശേഷമാണ് ശബ്ദം എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച് ഗായകര്‍ക്ക് ഒരു ധാരണ വന്നതെന്നും മാര്‍ക്കോസ് അഭിപ്രായപ്പെട്ടു. അതിനുമുമ്പ് ശബ്ദം എങ്ങനെ ആയിരിക്കണമെന്ന് ഡെഫിനിഷന്‍ ഉണ്ടായിരുന്നില്ല

ജാതി ആളുകളുടെ ഇടയില്‍ വീണ്ടും ഭയങ്കരമായി തല പൊക്കുന്ന ഒരു കാലത്താണ് ഇന്നത്തെ ജനറേഷന്‍ ജീവിക്കുന്നതെന്നും അത് പേടിപ്പെടുത്തുന്നതാണെന്നും ഗായകന്‍ കെ.ജി. മാര്‍ക്കോസ്. ‘ക്യു സ്റ്റുഡിയോക്ക്’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ കരിയര്‍ തുടങ്ങിയ കാലത്ത്, 75 കാലഘട്ടത്തിലൊക്കെ ഏത് പാട്ടും എവിടെയും എപ്പോഴും പാടാമായിരുന്നു. പള്ളിയില്‍ ചെന്ന് ഹിന്ദു ഭക്തിഗാനങ്ങള്‍ പാടാമായിരുന്നു. അമ്പലങ്ങളില്‍ ചെന്ന് ഇടയകന്യകേ പാടിയിട്ടുണ്ട്. മുസ്ലീം പള്ളികളില്‍ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാടിയിട്ടുമുണ്ട്. അന്ന് ഇതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. നന്നായി പാടി കേള്‍ക്കണമെന്നേ ആളുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് അങ്ങനെയല്ല. ജാതീയത കൂടി കൂടി വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കച്ചേരിക്ക് മഹത്വം കൊണ്ടുവന്നത് ദാസേട്ടന്റെ ആലാപനശൈലി
യേശുദാസ് വന്നതിന് ശേഷമാണ് ശബ്ദം എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച് ഗായകര്‍ക്ക് ഒരു ധാരണ വന്നതെന്നും മാര്‍ക്കോസ് അഭിപ്രായപ്പെട്ടു. അതിനുമുമ്പ് ശബ്ദം എങ്ങനെ ആയിരിക്കണമെന്ന് ഡെഫിനിഷന്‍ ഉണ്ടായിരുന്നില്ല. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയൊക്കെ പാട്ടുകള്‍ കേട്ടാല്‍ ഇന്നത്തെ ജനറേഷന്‍ അത് സ്വീകരിച്ചേക്കില്ല. ശബ്ദത്തിലല്ല, ഭാവനയിലും, ആലാപനശൈലിയിലുമൊക്കെയാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.




”യേശുദാസ് വന്നതിന് ശേഷമാണ് യുവാക്കള്‍ക്കിടയിലൊക്കെ കച്ചേരിക്ക് ഒരു മഹത്വമുണ്ടായത്. സംഗീതം ഇഷ്ടമില്ലാത്തവര്‍ പോലും അദ്ദേഹത്തിന്റെ കച്ചേരിക്ക് പോകാന്‍ തുടങ്ങി. കച്ചേരിക്ക് മഹത്വം കൊണ്ടുവന്നത് ദാസേട്ടന്റെ ആലാപനശൈലിയിലൂടെയാണ്”-കെ.ജി. മാര്‍ക്കോസ് പറഞ്ഞു.
Read Also: Urvashi: ‘തുടക്കകാലത്ത് സിനിമയിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാതിരുന്നതിന് കാരണമുണ്ട്’; ഉർവശി
മ്യൂസിക്കല്‍ ട്രെഡിഷന്‍ അവകാശപ്പെടാന്‍ പറ്റില്ല
മ്യൂസിക്കല്‍ ട്രെഡിഷന്‍ തനിക്ക് അവകാശപ്പെടാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും, മുത്തച്ഛനും ഡോക്ടര്‍മാരായിരുന്നു. അടുത്ത ബന്ധുക്കളും ഡോക്ടര്‍മാരായിരുന്നു. മുത്തശി അച്ഛന്റെ ചെറുപ്പത്തിലൊക്കെ നന്നായി പാടുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അച്ഛന്റെ മുതിര്‍ന്ന സഹോദരിയെ കുറച്ചു വര്‍ഷം സംഗീതം പഠിപ്പിച്ചിരുന്നു. ‘ഇസ്രായേലിന്‍ നാഥനായി’ രണ്ടായിരത്തിലാണ് പാടുന്നത്. അന്ന് തമിഴ്, തെലുങ്ക്, ഒഡിയ, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ആ പാട്ട് വേറെ ഗായകര്‍ പാടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.