Kerala State Film Awards: ഏറ്റവും വലിയ സന്തോഷം ബ്ലെസി ചേട്ടന് കിട്ടിയ അംഗീകാരത്തിൽ- അവാർഡിനെ പറ്റി പൃഥിരാജ്
Prithviraj Sukumaran's Response in Aadujeevitham Award: ചിത്രം തീയ്യേറ്റുകളിൽ എത്തിയപ്പോൾ ആ ചിത്രത്തോട് ലോകമെമ്പാടുമുള്ള പ്രേക്ഷകർ നൽകിയ സ്നേഹം പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം
തിരുവനന്തപുരം: തൻ്റെ ഏറ്റവും വലിയ സന്തോഷ് ബ്ലെസിക്ക് കിട്ടിയ അംഗീകാരം കൂടിയാണെന്ന് നടൻ പൃഥിരാജ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ശേഷം ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആടു ജീവിതം എന്നത് ഒരു കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും പ്രതിഫലമാണ്. ചിത്രം തീയ്യേറ്റുകളിൽ എത്തിയപ്പോൾ ആ ചിത്രത്തോട് ലോകമെമ്പാടുമുള്ള പ്രേക്ഷകർ നൽകിയ സ്നേഹം പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം. സംവിധായകൻ മുതൽ എല്ലാവരും ആ ചിത്രത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. മികച്ച നടൻ അടക്കം ഒൻപ് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രം, മികച്ച ശബ്ദ മിശ്രണം, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച സംവിധാനം എന്നിവയാണ് ചിത്രത്തിന് ലഭിച്ച മറ്റ് പുരസ്കാരങ്ങൾ. 82 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 2008 മുതൽ പ്ലാനിങ്ങിൽ തുടങ്ങി, 2024-ൽ ആണ് റിലീസിലേക്ക് എത്തിയത്.
ALSO READ: അവാർഡുകൾ തൂത്ത്‌വാരി ആടുജീവിതം; മികച്ച നടന്‍ പൃഥ്വിരാജ്
കോവിഡ്ക്കാലവും ചിത്രത്തിൻ്റെ റിലീസ് നീട്ടി. എന്തായാലും 160 കോടിയാണ് ആടു ജീവിതം ബോക്സോഫീസിൽ നേടിയത്. ജോർദാൻ, വാദി റം, സഹാറയിലെ അൾജീരിയൻ മരുഭൂമി എന്നിവിടങ്ങളിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് നടന്നത്. പൃഥ്വിരാജ് സുകുമാരൻ, കെ.ആർ.ഗോകുൽ, അമല പോൾ, ജിമ്മി ജീൻ ലൂയിസ്, ശോഭ മോഹൻ, താലിബ് അൽ ബലൂഷി, നാസർ കറുത്തേനി, ബാബുരാജ് തിരുവല്ല എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ വിവിധ വേഷങ്ങളിൽ എത്തിയത്.
Kerala State award declared. List of winners.👇
Best Actor-#PrithvirajSukumaran
(#Aadujeevitham)
Best Actress – Urvashi (#Ullozhukku), Beena Chandran (#Thadavu)
Best Director – Blessy (Aadujeevitham)
Best Film – #Kaathal (Jeo Baby)
Best Supporting Actor – Vijaya Raghavan… pic.twitter.com/WLNXKmMmn6— What The Fuss (@W_T_F_Channel) August 16, 2024
ഒരു സർവൈവ്വൽ ത്രില്ലർ എന്ന രൂപേണ കാണാവുന്ന ചിത്രത്തിനായി വലിയ ത്യാഗങ്ങളും തയ്യാറെടുപ്പുകളുമാണ് ചിത്രത്തിൽ പൃഥ്വിരാജ് നടത്തിയത്. ശരിക്കും ചിത്രത്തിന് കിട്ടിയ അവർഡിൽ അതിൻ്റെ സംഗീതത്തിനും പ്രാഥാന്യമുണ്ടെന്നും റഹ്മാൻ സാറിനും കൂടി അംഗീകാരം ലഭിച്ചിരുന്നെങ്കിൽ അത് വളരെ അധികം സന്തോഷമായിരുന്നു എന്നും പൃഥിരാജ് മാധ്യമങ്ങളോട് പറഞ്ഞു.