Kerala State Film Awards : അവാർഡുകൾ തൂത്തുവാരി ആടുജീവിതം; മികച്ച നടി ഉര്‍വശി, ബീന, മികച്ച നടന്‍ പൃഥ്വിരാജ്

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.

Kerala State Film Awards : അവാർഡുകൾ തൂത്തുവാരി ആടുജീവിതം; മികച്ച നടി ഉര്‍വശി, ബീന, മികച്ച നടന്‍ പൃഥ്വിരാജ്
Updated On: 

16 Aug 2024 14:25 PM

54 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (Kerala State Film Awards 2024) പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് പൃഥ്വിരാജ് സ്വന്തമാക്കി. ‘ആടുജീവിതത്തിലെ’ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാർഡ് ലഭിച്ചത്. ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയത് ആടുജീവിതം തന്നെയാണ്. മമ്മൂട്ടിയുടെ കാതൽ മികച്ച ചിത്രം. മികച്ച നടിയുടെ പുരസ്‌കാരം ഉർവശിയും ബീന ആർ കണ്ണനും പങ്കിട്ടു . ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഉർവശിയെ തേടി വീണ്ടും അവാർഡെത്തിയത്. ‘തടവിലെ’ അവിസ്മരണീയമായ പ്രകടനത്തിനാണ് ബീന ആർ കണ്ണന് അവാർഡ് ലഭിച്ചത്. മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്ലെസ്സിക്ക് ലഭിച്ചു. മികച്ച നടൻ, സംവിധായകൻ എന്നീ പ്രധാന അവാർഡുകൾ ഉൾപ്പടെ ആറ് അവാർഡുകളാണ് ‘ആടുജീവിതം’ കരസ്ഥമാക്കിയത്.

മികച്ച ചിത്രമായി മമ്മൂട്ടി നായകനായ ‘കാതൽ ദി കോർ’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ‘ആടുജീവിതം’ നേടി. രോഹിത് എം ജി കൃഷ്ണന്റെ ചിത്രം ‘ഇരട്ട’യ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു.

വയനാട്ടിലെ ദുരന്തബാധിതർക്കായി ചലച്ചിത്ര അവാർഡ് ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് പരിപാടി ആരംഭിച്ചത്.

കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾ 2024

മികച്ച ചിത്രം – കാതൽ ദി കോർ (ജിയോ ബേബി)
മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)
മികച്ച രണ്ടാമത്തെ ചിത്രം- ഇരട്ട (രോഹിത് എം ജി കൃഷ്ണൻ)
മികച്ച നടൻ – പ്രത്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്) , ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
മികച്ച സ്വഭാവ നടൻ – വിജയ രാഘവൻ (പൂക്കാലം)
ഛായാഗ്രഹണം – സുനിൽ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) – ബ്ലെസി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച ഗാനരചയിതാവ് – അൻവർ അലി (ചെന്താമര പൂവിൽ – കാതൽ)
മികച്ച പിന്നണി ഗായകൻ – വിദ്യാധരൻ മാസ്റ്റർ (പാതിരാണെന്നോർത്തൊരു കനവിൽ- ജനനം 1947 പ്രണയം തുടരുന്നു)
മികച്ച പിന്നണി ഗായിക – ആൻ ആമി (തിങ്കൾ പൂവിൻ – പാച്ചുവും അത്ഭുത വിളക്കും )
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) – മാത്യൂസ് പുളിക്കൽ (കാതൽ)
മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വര്ഗീസ് (ചാവേർ)
മികച്ച ശബ്‌ദമിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

നവാഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)
ജനപ്രിയ ചിത്രം – ആടുജീവിതം

സ്പെഷ്യൽ ജൂറി അവാർഡുകൾ

നടൻമാർ- കെ ആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)
ചിത്രം- ഗാനനചാരി

 

 

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ