5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala State Film Awards: “ആടുജീവിതത്തിലെ ഗാനങ്ങൾ പരിഗണിക്കാതെ പോയതിൽ വിഷമം”; ബ്ലെസി

Kerala State Film Awards Winner Blessy: പ്രേക്ഷകരും ജൂറിയും തങ്ങളുടെ കഠിനാധ്വാനത്തെ അംഗീകരിച്ചതിൽ അഭിമാനം തോന്നുന്നു. ജൂറിയുടെ തീരുമാനത്തെ എതിർക്കുന്നതിൽ അർഥമില്ലെന്നും തൻ്റെ വിഷമം പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തതെന്നും ബ്ലെസി പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Kerala State Film Awards: “ആടുജീവിതത്തിലെ ഗാനങ്ങൾ പരിഗണിക്കാതെ പോയതിൽ വിഷമം”; ബ്ലെസി
Kerala State Film Awards Winner Director Blessy.
neethu-vijayan
Neethu Vijayan | Published: 16 Aug 2024 14:07 PM

സംസ്ഥാന ചലചിത്ര അവാർഡ് (Kerala State Film Awards) നിറവിൽ തിളങ്ങി ആടുജീവിതം. ആടുജീവിതത്തിന് ലഭിച്ച അംഗീകാരങ്ങളിൽ അതീവ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസി (Director Blessy) ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. പ്രേക്ഷകരും ജൂറിയും തങ്ങളുടെ കഠിനാധ്വാനത്തെ അംഗീകരിച്ചതിൽ അഭിമാനം തോന്നുന്നുണ്ടെന്നും എന്നാൽ ചിത്രത്തിലെ സംഗീതത്തെ പരിഗണിക്കാതിരുന്നതിൽ വിഷമമുണ്ടെന്നും ബ്ലെസി പറഞ്ഞു. ജൂറിയുടെ തീരുമാനത്തെ എതിർക്കുന്നതിൽ അർഥമില്ലെന്നും തൻ്റെ വിഷമം പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തതെന്നും ബ്ലെസി പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമെന്ന നിലയില്‍ അവാര്‍ഡ് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. ആടുജീവിതത്തിന് പ്രധാന അവാർഡുകളിൽ 9-ഓളം പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമാണുള്ളത്. ഇത് മൂന്നാം തവണയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് തനിക്ക് ലഭിക്കുന്നത്. അതിനു മുമ്പ് നവാഗത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. എട്ടു സിനിമകള്‍ ചെയ്തിട്ട് നാലു തവണ പുരസ്‌കാരം ലഭിച്ചു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഏറ്റവും സന്തോഷം തരുന്നത് ഗോകുലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു എന്നതാണ്.

ഗോകുൽ ആ ചിത്രത്തിനായെടുത്ത കഠിനാധ്വാനം വിലമതിക്കാനാവത്തതാണ്. എന്നാൽ സിനിമയിലെ പാട്ടുകള്‍ പരിഗണിക്കാതെ പോയതില്‍ വിഷമമുണ്ട്. ആ സിനിമയെ മനോഹരമാക്കിയതില്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജൂറിയുടെ തീരുമാനത്തെ എതിര്‍ക്കുകയല്ല അത് വിഷമമുണ്ടാക്കി എന്ന് പറഞ്ഞുവെന്ന് മാത്രമാണെന്നും ബ്ലെസി വ്യക്തമാക്കി.

ALSO READ: “സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല, ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല”; ആടുജീവിതത്തിലെ ഹക്കീം

പ്രേക്ഷകരുമായി സംവദിക്കാൻ കഴിയുക എന്നതാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ആടുജീവിതം അത്രയേറെ വായിക്കപ്പെട്ട നോവലുകളിൽ ഒന്നാണ്. അപ്പോൾ 43 അധ്യായങ്ങളിലുള്ള, വായനക്കാരൻ്റെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ആ നോവലിനെ തിരക്കഥയാക്കുക എന്നതായിരുന്നു ഈ സിനിമയുടെ മേക്കിങ്ങില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. ചെറിയ മാറ്റങ്ങൾ വരുത്തി, പുതിയ സ്വീകൻസുകൾ കൂട്ടിച്ചേർത്തു, അതിനെ പ്രേക്ഷകരും ജൂറിയും ഒരുപോലെ അംഗീകരിച്ചു. അതുകൊണ്ട് തന്നെ ആ അവാര്‍ഡിനെ മാനിക്കുന്നു’ ബ്ലെസി പറഞ്ഞു.

അതേസമയം തൻ്റെ ഏറ്റവും വലിയ സന്തോഷ് ബ്ലെസിക്ക് കിട്ടിയ അംഗീകാരം കൂടിയാണെന്ന് നടൻ പൃഥിരാജ് ഇതിനോട് പ്രതികരിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ശേഷം ഏഷ്യാനെറ്റിനോട് സംസാരിക്കവെയാണ് പൃഥിരാജ് ഇക്കാര്യം പറഞ്ഞത്. ആടുജീവിതം എന്നത് ഒരു കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും പ്രതിഫലമാണ്. ചിത്രം തീയ്യേറ്റുകളിൽ എത്തിയപ്പോൾ ആ ചിത്രത്തോട് ലോകമെമ്പാടുമുള്ള പ്രേക്ഷകർ നൽകിയ സ്നേഹം പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ മുതൽ എല്ലാവരും ആ ചിത്രത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. മികച്ച നടൻ അടക്കം ഒമ്പത് പുരസ്കാരങ്ങളാണ് ആടുജീവിതത്തിന് ലഭിച്ചത്.