5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala State Film Awards: “സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല, ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല”; ആടുജീവിതത്തിലെ ഹക്കീം

Kerala State Film Awards 2024: ആടുജീവിതം പുറത്തിറങ്ങിയപ്പോൾ മുതൽ പൃഥ്വിരാജിനൊപ്പം തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ഹക്കീമായെത്തിയ ​ഗോകുൽ. ചിത്രത്തിന്റെ പ്രചാരണവേളയിൽ പൃഥ്വിരാജ് ​ഗോകുലിനെക്കുറിച്ച് എടുത്തുപറയുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.

Kerala State Film Awards: “സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല, ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല”; ആടുജീവിതത്തിലെ ഹക്കീം
K R Gokul (Image credits: Instagram)
neethu-vijayan
Neethu Vijayan | Published: 16 Aug 2024 13:22 PM

ആദ്യമായി അഭിനയിച്ച ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം (Kerala State Film Awards) ലഭിച്ച സന്തോഷത്തിലാണ് ആടുജീവിതത്തിലെ (aadujeevitham) നജീബ്. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കെ ആർ ​ഗോകുലാണ് പ്രേക്ഷകർ ഏറ്റെടുത്ത ആടുജീവിതത്തിലൂടെ നജീബായിയെത്തിയത്. ആടുജീവിതത്തിലെ പ്രകടനത്തിന് പ്രത്യേകജൂറി പരാമർശമാണ് ​ഗോകുൽ സ്വന്തമാക്കിയത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു ​ഗോകുൽ.

ഇങ്ങനെയൊരു നേട്ടം തീരെ പ്രതീക്ഷിച്ചില്ലെന്നാണ് ​ഗോകുൽ പ്രതികരിച്ചത്. “സംസാരിക്കാൻ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. തുടക്കക്കാരനെന്ന നിലയില്‍ ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ചിത്രം ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ട്. അതിനൊപ്പം ഈ നേട്ടത്തിലും സന്തോഷിക്കുന്നു. ബ്ലെസ്സി സാറിൻ്റെ പൃഥ്വിരാജിൻ്റെയും പിന്തുണയുണ്ടായിരുന്നു. കഠിനാധ്വാനത്തിൻ്റെ അം​ഗീകാരമാണ് ഈ അവാർഡ്. ” ​ഗോകുൽ പറഞ്ഞു.

ആടുജീവിതം പുറത്തിറങ്ങിയപ്പോൾ മുതൽ പൃഥ്വിരാജിനൊപ്പം തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ഹക്കീമായെത്തിയ ​ഗോകുൽ. ചിത്രത്തിന്റെ പ്രചാരണവേളയിൽ പൃഥ്വിരാജ് ​ഗോകുലിനെക്കുറിച്ച് എടുത്തുപറയുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. വിനോദ് രാമൻ നായർ സംവിധാനം ചെയ്യുന്ന മ്ലേച്ഛൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനൊരുങ്ങുകയാണ് ​ഗോകുൽ ഇപ്പോൾ.