5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala State Film Awards: ഓരോ അഭിനന്ദനവും ഓരോ പുരസ്കാരം; പാർവ്വതിയുടേത് മികച്ച പ്രകടനം: ഉർവശി

Best Actress award winner Urvashi : പാർവ്വതി അപ്പുറത്ത് അങ്ങനെ നിന്നതുകൊണ്ടാണ് ഉള്ളൊഴുക്ക് നന്നായത് എന്നും ഉർവ്വശി പ്രതികരിച്ചു. ഒപ്പം ഷൂട്ടിങ് സമയത്ത് നേരിട്ട വെല്ലുവിളികളെപ്പറ്റിയും നടി പ്രതികരിച്ചു.

Kerala State Film Awards: ഓരോ അഭിനന്ദനവും ഓരോ പുരസ്കാരം; പാർവ്വതിയുടേത് മികച്ച പ്രകടനം: ഉർവശി
മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശിക്ക്
aswathy-balachandran
Aswathy Balachandran | Published: 16 Aug 2024 14:05 PM

തിരുവനന്തപുരം: ഇത്തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം രണ്ട് നടിമാർ ഒരുമിച്ച് പങ്കിട്ടിരിക്കുകയാണ്. നടിമാരായ ഉർവശിയും ബീന ആർ ചന്ദ്രനുമാണ് അവാർഡ് പങ്കിട്ടിരിക്കുന്നത്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ ലീലാമ്മ എന്ന കഥാപാത്രമാണ് നടി ഉർവശിയ്ക്ക് അംഗീകാരം നേടി കൊടുത്തത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്തും മറ്റൊരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. അവാർഡ് വിവരം പുറത്തെത്തിയ ഉടനെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഉർവശി. പ്രേക്ഷകർ ചിത്രം കണ്ട് നല്ല അഭിപ്രായം പറഞ്ഞിരുന്നു എന്നും ഇപ്പോൾ സർക്കാർ അം​ഗീകാരം കൂടി ലഭിച്ചെന്നും ഉർവശി പറഞ്ഞു.

ചിത്രത്തിലെ മറ്റൊരു പ്രധാന നായിക വേഷം അവതരിപ്പിച്ച പാർവ്വതിയും പുരസ്‌കാരത്തിനായി പരി​ഗണിച്ച മികച്ച നടിമാരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം അവാർഡ് ലഭിക്കാതെ പോവുകയായിരുന്നു. പാർവ്വതി അപ്പുറത്ത് അങ്ങനെ നിന്നതുകൊണ്ടാണ് ഉള്ളൊഴുക്ക് നന്നായത് എന്നും ഉർവ്വശി പ്രതികരിച്ചു. ഒപ്പം ഷൂട്ടിങ് സമയത്ത് നേരിട്ട വെല്ലുവിളികളെപ്പറ്റിയും നടി പ്രതികരിച്ചു.

1991 ലായിരുന്നു ആദ്യമായി ഉർവ്വശിക്ക് അവാർഡ് ലഭിക്കുന്നത്. പിന്നീട് കഴകം എന്ന ചിത്രത്തിലൂടെ 1995 ലും 2006 ൽ മധുചന്ദ്രലേഖ എന്ന സിനിമയിലൂടെയും മികച്ച നടിയായി ഉർവശി തിരഞ്ഞെടുക്കപ്പെട്ടു. ബീന ആർ ചന്ദ്രനാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നടി. ‘തടവ്’ എന്ന സിനിമയിലെ വേഷമാണ് ബീനയ്ക്ക് അവാർഡ് നേടിക്കൊടുത്തത്.

ALSO READ – “സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല, ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല”; ആടുജീവിതത്തിലെ ഹക്കീം

1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയതാണ് ഉർവ്വശി. 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ ആയിരുന്നു ആദ്യ സിനിമ. സഹോദരി കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി ഉർവ്വശി മാറി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച റെക്കോർഡും ഉർവ്വശിക്ക് സ്വന്തമാണ്. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഇവർ എന്നത് മറ്റൊരു പ്രത്യേകത. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. ഇതുവരെ 5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട് എന്നാണ് കണക്ക്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു.

1989ൽ മഴവിൽക്കാവടി, വർത്തമാന കാലം എന്നിവയ്ക്കും 1990ൽ തലയിണ മന്ത്രത്തിനും 1991ൽ കടിഞ്ഞൂൽ കല്യാണം , കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നവയ്ക്കും അവർഡ് ലഭിച്ചു. 1995ൽ കഴകം 2006ൽ മധുചന്ദ്രലേഖ എന്നവയായിരുന്നു മറ്റ് അവാർഡുകൾ.