Sudhi Kozhikode: താൻ ഏറെ ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ് ‘കാതലിലെ’ തങ്കച്ചൻ; സന്തോഷം പങ്കുവെച്ച് സുധി കോഴിക്കോട്
സുധി കോഴിക്കോട് അവതരിപ്പിച്ച 'കാതലിലെ' തങ്കച്ചൻ എന്ന കഥാപാത്രം ജനശ്രദ്ധ നേടിയിരുന്നു.
54 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടി സുധി കോഴിക്കോട്. ഇരുപതോളം സിനിമകൾ അഭിനയിച്ച് സിനിമ രംഗത്ത് സജീവമാണെങ്കിലും സുധി കോഴിക്കോടിനെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയത് കാതലിലൂടെയാണ്. കാതൽ എന്ന ചിത്രത്തിലെ തങ്കച്ചൻ എന്ന കഥാപാത്രം മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ കാതലിലെ പ്രകടനത്തിന് മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടിയിരിക്കുകയാണ് നടൻ.
‘താൻ ഏറെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയും, കഥാപാത്രവുമാണ് കാതലിലേത്. അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും’ സുധി കോഴിക്കോട് പറഞ്ഞു. നാടകങ്ങളിലൂടെ ആണ് സുധി കോഴിക്കോട് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. വൈറസ്, ഗോളം എന്നീ ചിത്രങ്ങൾ ഉൾപ്പടെ 40 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
READ MORE: അവാർഡുകൾ തൂത്തുവാരി ആടുജീവിതം; മികച്ച നടി ഉര്‍വശി, ബീന, മികച്ച നടന്‍ പൃഥ്വിരാജ്
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ‘കാതൽ: ദി കോർ” സ്വന്തമാക്കി. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി, ജ്യോതിക, സുധി കോഴിക്കോട് എന്നിവരാണ്.