5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala State Film Awards: സംസ്ഥാന ചലച്ചിത്ര അവാർഡ്: മത്സരിക്കുന്നത് 160 സിനിമകൾ, രണ്ടുസമിതികൾ 80 സിനിമവീതം കാണും

State Film Awards: കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽവി പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് ആരംഭിച്ചു. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തൽ പൂർണമായേക്കുമെന്നാണ് റിപ്പോർട്ട്.

Kerala State Film Awards: സംസ്ഥാന ചലച്ചിത്ര അവാർഡ്: മത്സരിക്കുന്നത് 160 സിനിമകൾ, രണ്ടുസമിതികൾ 80 സിനിമവീതം കാണും
Kerala State Film Awards.
neethu-vijayan
Neethu Vijayan | Published: 15 Jul 2024 14:04 PM

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് (State Film Awards) ഇത്തവണ മത്സര രം​ഗത്തുള്ളത് 160 സിനിമകൾ. മലയാള സിനിമാ അവാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം സിനിമകളെത്തുന്നത്. 80 സിനിമകൾവീതം രണ്ടു പ്രാഥമികസമിതികൾ കാണും. അതിൽ മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങൾ അന്തിമജൂറി വിലയിരുത്തി പുരസ്കാരം പ്രഖ്യാപിക്കും. കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽവി പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് ആരംഭിച്ചു. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തൽ പൂർണമായേക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ: പ്രശസ്‍ത നിർമ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

മുഖ്യജൂറി ചെയർമാൻ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ്. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവർ മുഖ്യജൂറിയിലും അംഗങ്ങളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവൽസൻ ജെ മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

ഒന്നാം ഉപസമിതിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ മാനുവൽ, ഡോ. ഒ കെ സന്തോഷ് (അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെമ്പർ സെക്രട്ടറിയാണ്.