5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നൽകിയ മൊഴി ഓർമ്മയിലെന്ന് 3 പേർ, പിന്മാറി 5 പേർ; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

Amicus Curiae on Hema Committee Report: വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യൂ.സി.സി) നിയമനിർമാണത്തിനുള്ള കരട് നിർദേശം ഹൈകോടതിയിൽ സമർപ്പിച്ചു.

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നൽകിയ മൊഴി ഓർമ്മയിലെന്ന് 3 പേർ, പിന്മാറി 5 പേർ; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ട് കെെമാറുന്നു (Image Courtesy : Social Media)
nandha-das
Nandha Das | Published: 07 Nov 2024 13:56 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിർമാണ ശുപാർശകളിൽ കോടതിയെ സഹായിക്കാനായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വ മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.

ഈ ഡിവിഷൻ ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കൂടാതെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊത്തം 26 കേസുകൾ രജിസ്റ്റർ ചെയ്തതായും സർക്കാർ കോടതിയെ അറിയിച്ചു.

ALSO READ: തീ പോലെ കത്തിപ്പടർന്ന് ഹേമ കമ്മിറ്റി; ഇതുവരെ ആരോപണങ്ങളും കേസും നേരിടേണ്ടി വന്ന താരങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള മൊഴികൾ അടിസ്ഥാനമാക്കി എടുത്ത കേസുകളിൽ, 18 പേർ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു പേർ കേസുമായി മുന്നോട്ട് പോകാൻ തലപ്പര്യമില്ലെന്ന് അറിയിച്ചു. മൂന്ന് പേർ ഹേമ കമ്മിറ്റിക്ക് അത്തരത്തിൽ മൊഴി നൽകിയതായി ഓർക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

കൂടാതെ, വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യൂ.സി.സി) നിയമനിർമാണത്തിനുള്ള കരട് നിർദേശം ഹൈകോടതിയിൽ സമർപ്പിച്ചു. അത് പരിഗണിക്കാമെന്ന് കോടതിയും വ്യക്തമാക്കി. അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതായും കോടതി വിലയിരുത്തി. ഡിസംബർ 31-ന് മുൻപായി അന്വേഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. നവംബർ 21-ന് കോടതി വീണ്ടും വാദം കേൾക്കും.