Meenakshi Anoop : ‘അങ്ങനെ പ്ലസ് ടു ജീവിതം അവസാനിച്ചു’; തൻ്റെ മാർക്ക് വെളിപ്പെടുത്തി മീനാക്ഷി
Meenakshi Anoop Kerala Plus Two Exam Result 2024 : അമ്മയ്ക്കൊപ്പം ചിത്രം പങ്കുവെച്ചാണ് മീനാക്ഷി തനിക്ക് പ്ലസ് ടുവിന് എത്ര മാർക്ക് ലഭിച്ചുയെന്ന് വെളിപ്പെടുത്തിയത്
മലായളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി ബിഗ് സ്ക്രീനിലെത്തിയ എത്തിയ മീനാക്ഷി ഇപ്പോൾ മിനിസ്ക്രീൻ അവതാരികയും കൂടിയാണ്. ഇപ്പോൾ മീനാക്ഷി തൻ്റെ ജീവിതത്തിൽ പ്രധാന വഴിത്തിരിവിനെ കുറിച്ചറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഹയർ സക്കൻഡറി ഫലത്തിലെ തൻ്റെ മാർക്ക് എത്രയാണെന്ന്.
പ്ലസ് ടുവിൽ താൻ 83% മാർക്ക് നേടി വിജയിച്ചുയെന്ന് അറിയിച്ചിരിക്കുകയാണ് മീനാക്ഷി. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ തൻ്റെ വിജയം മീനാക്ഷി അറിയിച്ചത്. “അമ്മേ…ഞാൻ 12th Fail … അല്ല പാസ്.. 83 ശതമാനം ന്ന്…” എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് മീനാക്ഷി തൻ്റെ വിജയത്തിലുള്ള സന്തോഷം പങ്കുവെച്ചത്. പ്ലസ് ടുവിൽ മികച്ച ജയം കണ്ടെത്തിയ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമൻ്റ് രേഖപ്പെടുത്തുകയും ചെയ്തു.
“അങ്ങനെ പ്ലസ് ടു ജീവിതം (ടേർണിങ് പോയിൻ്റ് ടേർണിങ് പോയിൻ്റ്) അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നുട്ടോയി” എന്ന് കുറിപ്പ് രേഖപ്പെടുത്തിയാണ് ഇൻസ്റ്റഗ്രാമിൽ മീനാക്ഷി തൻ്റെ വിജയവാർത്ത പങ്കുവെച്ചത്.
നാദിർഷ ഒരുക്കിയ അമർ അക്കബർ അന്തോണി എന്ന സിനിമയിലൂടെയാണ് മീനാക്ഷി മലയാള സിനിമ ശ്രദ്ധേയമാകുന്നത്. പിന്നീട് മോഹൻലാൽ പ്രിയദർശൻ കൂട്ടിക്കെട്ടിൽ ഒരുക്കിയ ഒപ്പം എന്ന സിനിമയിലെ മീനാക്ഷി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമയ്ക്കൊപ്പം ഫ്ളവേഴ്സ് ചാനലിൻ്റെ ടോപ് സിങ്ങർ പരിപാടിയുടെ അവതാരികയുമാണ് മീനാക്ഷി.
കോട്ടയം സ്വദേശികളായ അനൂപ്-രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി. അനുനയ അനൂപ് മീനാക്ഷിയുടെ യഥാർഥ പേര്. സിനിമയിൽ എത്തിയതിന് ശേഷമാണ് താരത്തിൻ്റെ പേര് മീനാക്ഷിയെന്നാക്കിയത്. മീനാക്ഷിക്ക് രണ്ട് സഹോദരങ്ങളുമുണ്ട്.