Keerthy Suresh Wedding : ‘അടുത്ത മാസം എൻ്റെ കല്യാണമാണ്, ഗോവയിൽ വെച്ച്’; വിവാഹവാർത്ത സ്ഥിരീകരിച്ച് കീർത്തി സുരേഷ്

Keerthy Suresh-Antony Thattil Wedding : തിരുപ്പതി ക്ഷേത്ര സന്ദർശനത്തിനിടെയാണ് കീർത്തി സുരേഷ് തൻ്റെ വിവാഹ വാർത്ത സ്ഥിരീകരിച്ചത്. സുഹൃത്തും വ്യവസായിയുമായ ആൻ്റണി തട്ടിലിനെയാണ് കീർത്തി വിവാഹം ചെയ്യാൻ പോകുന്നത്.

Keerthy Suresh Wedding : അടുത്ത മാസം എൻ്റെ കല്യാണമാണ്, ഗോവയിൽ വെച്ച്; വിവാഹവാർത്ത സ്ഥിരീകരിച്ച് കീർത്തി സുരേഷ്

നടി കീർത്തി സുരേഷ് (Image Courtesy: TV9 Network/Keerthy Suresh Instagram)

Updated On: 

29 Nov 2024 14:45 PM

തിരുപ്പതി : തൻ്റെ വിവാഹ വാർത്തകൾ സ്ഥിരീകരിച്ച് തെന്നിന്ത്യൻ താരം കീർത്തി സുരേഷ് (Keerthy Suresh). തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശനത്തിനിടെയാണ് കീർത്തി സുരേഷ് തൻ്റെ വിവാഹ വാർത്ത സ്ഥിരീകരിച്ചത്. മാതാപിതാക്കളായ മേനക സുരേഷും ജി. സുരേഷ് കുമാറും കീർത്തിക്കൊപ്പം ക്ഷേത്രസന്ദർശനം നടത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കീർത്തി തൻ്റെ സുഹൃത്തായ ആൻ്റണി തട്ടിലിനെ വിവാഹം ചെയ്യുന്നത്. നേരത്തെ ഇരുവരുടെ പ്രണയബന്ധത്തെ കുറിച്ചുള്ള സൂചന കീർത്തി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു.

“അടുത്തത് ബേബി ജോൺ എന്ന ഹിന്ദി ചിത്രത്തിലാണ് അഭിനയിക്കുക. അടുത്ത മാസം എൻ്റെ വിവാഹമാണ്. ഗോവയിൽ വെച്ചാണ് വിവാഹം” കീർത്തി സൂരേഷ് തിരുപ്പതിയിൽ മാധ്യമങ്ങളോടായി പറഞ്ഞു. ഡിസംബറിൽ 11ന് ഗോവയിൽ വെച്ചാകും കീർത്തി സൂരേഷിൻ്റെ വിവാഹമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇത് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ് നടി. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കീർത്തി പ്രണയരഹസ്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാൽ വിവാഹം എന്ന്, എവിടെ വെച്ച് എന്നുള്ള സൂചനകൾ നൽകിയിരുന്നില്ല. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തിയും സൂഹൃത്തായ ആൻ്റണിയും തമ്മിൽ വിവാഹിതരാകുന്നത്.

ALSO READ : Keerthi Suresh: ‘എന്നും ആന്റണിയും കീർത്തിയും, മനോഹരമായ 15 വർഷങ്ങൾ’: വിവാഹ വാർത്ത സ്ഥിരീകരിച്ച് നടി കീർത്തി സുരേഷ്

ആരാണ് കീർത്തിയുടെ വരൻ ആൻ്റണി തട്ടിൽ

കീർത്തിയുടെ ബാലകാല സൂഹൃത്താണ് ആൻ്റണി. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ ആൻ്റണി കൊച്ചിയിലെ ഒരു റിസോർട്ട് ശൃംഖലയുടെ ഉടമയും കൂടിയാണെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ ചെന്നൈയിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളും ആൻ്റണിയുടെ പേരിലുണ്ടെന്ന് എച്ച്ടിയുടെ റിപ്പോർട്ടിൽ പറയുന്നു. 15 വർഷത്തെ പ്രണയമാണ് ഇരുവരുടേതെങ്കിലും കീർത്തിയും ആൻ്റണി ഒരിക്കിലും ഒരുമിച്ച ഒരു പൊതുവേദി കാണാൻ ഇടയായിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതുവരെ ഒരു സോഷ്യൽ മീഡിയ പേജിലും കാണാൻ ഇടയായിട്ടുമില്ല. 2008-09 മുതലാണ് ആൻ്റണിയും കീർത്തിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപിൻ്റെ കുബേരൻ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് കീർത്തി സുരേഷ് സിനിമയിലേക്ക് എത്തിയത്. പിന്നീടെ 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷിന് നായിക കഥാപാത്രം ലഭിക്കുന്നത്. പിന്നീട് റിംഗ് മാസ്റ്ററിലും അഭിനയിച്ചു. തമിഴിൽ ഇതു എന്ന മായം ആണ് ആദ്യത്തെ ചിത്രം. 2024-ൽ രഘു താത്ത, റിവോൾവർ റീത്ത തുടങ്ങിയ ചിത്രങ്ങൾ ഇനിയും കീർത്തിയുടേതായി റിലീസാകാനുണ്ട്. പിന്നാലെ മഹാനടി എന്ന സിനിമയിലൂടെ തെലുങ്കിൽ നിറയെ ആരാധകരെ കീർത്തി നേടിയെടുത്തു. വരുൺ ധവാൻ നായകനായി എത്തുന്ന ബേബി ജോൺ എന്ന ബോളിവുഡ് ചിത്രം കീർത്തിയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ