Keerthy Suresh: കീര്‍ത്തി സുരേഷിന്റെ വിവാഹം ഈ മാസം; വിവാഹക്ഷണക്കത്ത് പുറത്ത്

Keerthy Suresh to marry Antony Thattil in December: ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. കീർത്തിയുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള വിവാഹക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്.

Keerthy Suresh: കീര്‍ത്തി സുരേഷിന്റെ വിവാഹം ഈ മാസം; വിവാഹക്ഷണക്കത്ത് പുറത്ത്

കീർത്തി സുരേഷ് (image credits; instagram)

Published: 

04 Dec 2024 13:24 PM

ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നടി കീര്‍ത്തി സുരേഷിന്റെത്. അടുത്തിടെയാണ് താരം വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഇപ്പോഴിതാ വിവാഹത്തിന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. കീർത്തിയുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള വിവാഹക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. വിവാഹം സ്വകാര്യ ചടങ്ങ് ആയാകും നടത്തുകയെന്നും ഏവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും കത്തിൽ പറയുന്നു.

എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അതേസമയം രണ്ട് ചടങ്ങായാണ് താരത്തിന്റെ വിവാഹം. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്‌മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. വൈകിട്ട് മറ്റൊരു ചടങ്ങും ഉണ്ടാകും. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക.

Also Read-Naga Chaitanya and Sobhita Dhulipala wedding: അല്ലു അർജുൻ, രാം ചരൺ, നയൻതാര..; നാഗ ചൈതന്യ ശോഭിത കല്യാണം കൂടാനെത്തുന്നത് വൻ താരനിര

ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിവാഹവാര്‍ത്തകളോട് കീര്‍ത്തി പ്രതികരിച്ചത്. 15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇത് എന്നാണ് താരം വ്യക്തമാക്കിയത്. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്. അതേസമയം പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.

Related Stories
Pushpa 2: അപ്രതീക്ഷിത അഥിതിയായി അല്ലു അർജുൻ; പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും ‌ഒരു സ്ത്രീ മരിച്ചു; 2 പേര്‍ ​ഗുരുതരാവസ്ഥയിൽ
Naga Chaitanya-Shobhitha Dhulipala: നടൻ നാഗചൈതന്യയും ശോഭിത ധുലീപാലയും വിവാഹിതരായി
Dominic and the Ladies Purse: ‘ദാ ഇങ്ങനെ ഇടിക്കണം’ ഗോകുല്‍ സുരേഷിനെ സ്റ്റണ്ട് പഠിപ്പിക്കുന്ന മമ്മൂട്ടി; ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ടീസര്‍ എത്തി
Identity: ഇത് ത്രില്ലടിപ്പിക്കും! ​ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ടൊവിനോ എത്തുന്നു; ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്
Varada-Jishin: ‘എന്തൊക്കെ കാണണം? കേൾക്കണം? എന്തായാലും കൊള്ളാം’; വരദയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ജിഷിനുള്ള മറുപടിയോ?
Naveen Nazim: നസ്രിയയുടെ സഹോദരൻ നവീൻ നസീമിന് വിവാഹനിശ്ചയം; ചടങ്ങിൽ തിളങ്ങി ഫഹദും നസ്രിയയും
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?