5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kaviyoor Ponnamma Death: ‘അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല, മാപ്പ്’; കവിയൂർ പൊന്നമ്മയ്ക്ക് അനുശോചനം അറിയിച്ച് നടി നവ്യ നായർ

Navya Nair Expresses Condolences on Kaviyoor Ponnamma Demise: എന്തു തിരക്കിന്റെ പേരിലായാലും അവസാനം ഒരു നോക്ക് വന്ന് കാണാതിരുന്നത് ന്യായീകരിക്കാനാവാത്ത തെറ്റാണ്. മാപ്പ് നൽകണം.

Kaviyoor Ponnamma Death: ‘അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല, മാപ്പ്’; കവിയൂർ പൊന്നമ്മയ്ക്ക് അനുശോചനം അറിയിച്ച് നടി നവ്യ നായർ
nandha-das
Nandha Das | Updated On: 20 Sep 2024 20:36 PM

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി നവ്യ നായർ. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിക്കാത്തതിൽ മാപ്പ് പറഞ്ഞു കൊണ്ടാണ് നവ്യയുടെ കുറിപ്പ്. താരം സമൂഹ മാധ്യമത്തിലൂടെയാണ് തന്റെ വിഷമം പങ്കുവെച്ചത്. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായി മാറിയെന്നും താരം കുറിച്ചു.

നവ്യ കുറിച്ചതിങ്ങനെ:

“വലിയ മാപ്പ് ചോദിക്കട്ടെ പൊന്നുസേ. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!”

 

സെപ്റ്റംബർ 20-ന് വൈകീട്ടാണ് മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി നടി കവിയൂർ പൊന്നമ്മ വിട വാങ്ങിയത്. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സിയിലായിരുന്നു നടി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കവിയൂർ പൊന്നമ്മയുടെ മൃതദേഹം നാളെ സംസ്കരിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് നടത്തും.

 

updating….

Latest News