5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kathiravan Movie: ആശങ്കകള്‍ക്ക് വിട; കതിരവനില്‍ അയ്യങ്കാളിയായി മമ്മൂട്ടി തന്നെ

Kathiravan Movie Updates: ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ മമ്മൂട്ടിക്ക് പ്രയാസമുണ്ടാക്കും. അദ്ദേഹത്തെ വെറുതെ എന്തിനാ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്. അതുകൊണ്ട് കൂടിയാണ് താന്‍ വിഷയത്തില്‍ അധികം ചര്‍ച്ചകള്‍ക്കൊന്നും തയാറാവാത്തതെന്ന് അരുണ്‍ രാജ് പറഞ്ഞു.

Kathiravan Movie: ആശങ്കകള്‍ക്ക് വിട; കതിരവനില്‍ അയ്യങ്കാളിയായി മമ്മൂട്ടി തന്നെ
Kathiran Movie Director Image: Social Media
shiji-mk
Shiji M K | Published: 02 Jul 2024 09:22 AM

കുറച്ചുകാലമായി മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് അയ്യങ്കാളിയായി മമ്മൂട്ടി എത്തുമോ എന്നത്. യുവ സംവിധായകനായ അരുണ്‍ രാജിന്റെ സംവിധാനത്തിലാണ് കതിരവന്‍ എന്ന പേരില്‍ അയ്യങ്കാളിയുടെ ജീവിതം പറയുന്ന സിനിമയൊരുങ്ങുന്നത്. ഈ ചിത്രത്തില്‍ ചരിത്ര പുരുഷന്‍ മഹാത്മ അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തുമെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചിരിക്കുന്നു. ഏറെ നാളത്തെ ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് ഇതോടെ തിരശീല വീണിരിക്കുന്നത്.

Also Read: Nadikar OTT : ടൊവീനോയുടെ നടികർ ജൂൺ 27ന് ഒടിടിയിൽ എത്തുമെന്ന് പറഞ്ഞു; സത്യത്തിൽ പടം വന്നോ?

ചിത്രത്തെ സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സംവിധായകന്‍ പറഞ്ഞു. തന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുക വരെ ചെയ്തു. കതിരവനായി മമ്മൂട്ടി തന്നെയാണ് ചിത്രത്തിലെത്തുക. അക്കാര്യത്തില്‍ യാതൊരുവിധ സംശയവും വേണ്ട. ഇത് തന്റെ ആദ്യ സിനിമയല്ല മൂന്നാമത്തെ സിനിമയാണ്. കതിരവന്റെ വര്‍ക്കുകളെല്ലാം തുടങ്ങികഴിഞ്ഞു.

ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ മമ്മൂട്ടിക്ക് പ്രയാസമുണ്ടാക്കും. അദ്ദേഹത്തെ വെറുതെ എന്തിനാ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്. അതുകൊണ്ട് കൂടിയാണ് താന്‍ വിഷയത്തില്‍ അധികം ചര്‍ച്ചകള്‍ക്കൊന്നും തയാറാവാത്തതെന്ന് അരുണ്‍ രാജ് പറഞ്ഞു.

മലയാളിയെ മനുഷ്യനാക്കിയതില്‍ ഏറ്റവും പ്രമുഖനാണ് അയ്യങ്കാളി, ആ പോരാളിയുടെ യഥാര്‍ത്ഥ ജീവിതമാണ് കതിരവിനിലൂടെ പറയുക. അയങ്കാളിയുടെ ജീവിതത്തെ കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് ജനങ്ങള്‍ കതിരവനെ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നും അരുണ്‍ രാജ് കൂട്ടിച്ചേര്‍ത്തു.

Also Read: Vidaamuyarchi Movie: ഇനി തലയുടെ കാലം…; അജിത്-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് എത്തി

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നതും അരുണ്‍ രാജ് തന്നെയാണ്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. ഡ്രീം ലാന്റ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പ്രവാസി മലയാളികളായ നാല് യുവ സംരംഭകരണാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ടെക്‌നീഷ്യന്‍സും സിനിമയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.