Akhila Sasidharan Nair : ദിലീപിൻ്റെയും പൃഥ്വിയുടെയും നായിക; രണ്ട് ചിത്രങ്ങൾക്ക് ശേഷം അഖിലയെ ആരും വെള്ളിത്തിരയിൽ കണ്ടില്ല, ഇപ്പോൾ എവിടെ?

Karyasthan, Teja Bhai & Family Actress Akhil Sasidharan Nair : റിയലിറ്റി ഷോ അവതാരികയിൽ നിന്നുമാണ് അഖില സിനിമയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ തൻ്റെ ചിത്രമായ പൃഥ്വിരാജിൻ്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമയോട് അഖില തൻ്റെ അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Akhila Sasidharan Nair : ദിലീപിൻ്റെയും പൃഥ്വിയുടെയും നായിക; രണ്ട് ചിത്രങ്ങൾക്ക് ശേഷം അഖിലയെ ആരും വെള്ളിത്തിരയിൽ കണ്ടില്ല, ഇപ്പോൾ എവിടെ?

Akhila Sasidharan Nair

jenish-thomas
Published: 

28 Jan 2025 18:22 PM

ആദ്യ ചിത്രത്തിൽ ദിലീപിനെ പോലയുള്ള സൂപ്പർ താരത്തിൻ്റെ നായിക. മലയാളിത്വമുള്ള വേഷം. ആദ്യ ചിത്രം സൂപ്പർ ഹിറ്റായതോടെ അന്നത്തെ യൂത്ത് ഐക്കണായിരുന്ന പൃഥ്വിരാജിൻ്റെ നായിക. പറയത്തക്ക പ്രകടനം പൃഥ്വിയുടെ ചിത്രം ബോക്സ്ഓഫീസിൽ കാഴ്ചവെച്ചില്ല. ശേഷം ആ രണ്ട് ചിത്രങ്ങളിലെയും നായിക തൻ്റെ സിനിമ ജീവിതം ഉപേക്ഷിക്കാൻ തീരുമാനമെടുത്തൂ. രണ്ടേ രണ്ട് ചിത്രങ്ങളിൽ നായികയായി മലയാളി ഇപ്പോഴും അന്വേഷിക്കുന്ന കാര്യസ്ഥനിലെയും തേജാ ഭായി ആൻഡ് ഫാമിലിയിലെയും അഖില (Akhila Sasidharan Nair) ഇന്ന് എവിടെയാണ്?

റിയാലിറ്റി ഷോയിലൂടെയാണ് അഖില സിനിമയിലേക്കെത്തുന്നത്. ഏഷ്യനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായി പങ്കെടുത്ത അഖില പിന്നീട് അതേ ചാനലിൻ്റെ മറ്റൊരു ഷോയുടെ അവതാരികയായി മാറി. അവതാരികയായി തുടരുന്ന സമയത്ത് തന്നെ അഖിലയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ എൻആർഐ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയെ സിനിമയിലേക്ക് വിടാൻ മാതാപിതാക്കൾ ആദ്യം മടിച്ചു. നൃത്തത്തിൽ പ്രാവണ്യമുള്ള അഖിലെ പിന്നീട് കോളജ് പഠനത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് സിനിമയിൽ ഒരു കൈ നോക്കാമെന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ദിലീപിൻ്റെ ചിത്രമായ കാര്യസ്ഥനിൽ നായികയായികൊണ്ട് അഖില സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ദിലീപ് ചിത്രത്തിൽ മലയാളത്വമുള്ള നടിയായി സ്ക്രീനിലെത്തിയ അഖിലയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുകയും ചെയ്തു. ഒപ്പം ചിത്രം സൂപ്പർ ഹിറ്റായതോടെ അഖിലയുടെ തലവര തെളിഞ്ഞു. ആദ്യ ചിത്രത്തിൻ്റെ വമ്പൻ ജയത്തിന് ശേഷം പൃഥ്വിരാജ് ചിത്രത്തിലും അഖില നായികയായി എത്തി. സിനിമ ശ്രദ്ധേയമായിരുന്നെങ്കിലും ബോക്സ്ഓഫീസിൽ പറയത്തക്ക പ്രകടനം കാഴ്ചവെച്ചില്ല. ഈ ചിത്രത്തിന് ശേഷം അഖിലയെ ആരും വെള്ളിത്തിരയിൽ കണ്ടിട്ടില്ല.

അഖിലയ്ക്ക് എന്ത് സംഭവിച്ചു?

തേജാ ഭായിക്ക് ശേഷം അഖില സിനിമ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലയെന്നാണ് അന്ന് സിനിമയുടെ പ്രൊമോഷന് ഭാഗമായിട്ടുള്ള അഭിമുഖങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അഭിനയസാധ്യതയുള്ള കൂടുതൽ വേഷങ്ങൾ താൻ ഇനി തിരഞ്ഞെടുക്കാൻ ശ്രദ്ധ നൽകുമെന്നായിരുന്നു അന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഖില പറഞ്ഞത്. എന്നാൽ അഖിലെ പിന്നീട് ഒരു ചിത്രത്തിലും കണ്ടില്ല. ഇതിന് കാരണം തേജാ ഭായി ബോക്സ്ഓഫീസിൽ പരാജയമായതാണ് ചില യുട്യൂബ് ചാനലുകൾ പറയുന്നത്.

ALSO READ : Vijayasree : പ്രേം നസീറും കുഞ്ചാക്കോയും ചതിച്ചു എന്ന് തുറന്നടിച്ചു, പിന്നാലെ മരണം; മലയാളത്തിൻ്റെ മർലിൻ മൺറോയ്ക്ക് സംഭവിച്ചത്

പക്ഷെ എന്തുകൊണ്ട് അഖില സിനിമ വിട്ടു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കാരണമെന്താണെന്ന് അഖില ഒരിക്കലും എവിടെയും വെളിപ്പെടുത്തിട്ടുമില്ല. സിനിമ ഉപേക്ഷിച്ചെങ്കിലും അഖില കല മേഖലയിൽ തന്നെ തുടർന്നു. നൃത്തത്തിനൊപ്പം നടി കളരി അഭ്യസിക്കുകയും ചെയ്തു. 2014ൽ ഇന്ത്യൻ സിനിമയുടെ 100 വാർഷികത്തിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിയ അഖില കളരിപ്പയറ്റ് പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.

അഖില ഇപ്പോൾ എവിടെ?

എന്നാൽ പിന്നീടുള്ള പത്ത് വർഷങ്ങളായി അഖിലയെ അങ്ങനെ പൊതുവേദിയിൽ കാണാൻ ഇടയായില്ല. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നില്ല. എന്നാൽ ഈ 2023 മുതലാണ് ഇൻസ്റ്റഗ്രാം. ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിൽ സജീവമായി തുടങ്ങിയത്. നൃത്തം കളരി സംബന്ധമായ വീഡിയോകൾ മാത്രം പങ്കുവെക്കുക അല്ലാതെ മറ്റൊരു അഖിലയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും കാണാനും സാധിക്കില്ല. അഖില തൻ്റെ വീഡിയോകൾ പങ്കുവെക്കുമ്പോൾ ആരാധകർ കമൻ്റിൽ കാര്യസ്ഥൻ സിനിമയിലെ ഗാനത്തിൻ്റെ വരികൾ കുറിക്കും”മലയാളി പെണ്ണേ നിൻ്റെ മുഖശ്രീയിൽ ആയിരം പൂ വിരിയും”

Related Stories
Anil P Nedumangad: ‘ആ മരണം അനില്‍ നെടുമങ്ങാടിനെ ഏറെ ഉലച്ചു; മൂന്ന് ദിവസത്തോളം കരഞ്ഞു; ഒന്നും കഴിച്ചില്ല’; കുടുംബം പറയുന്നു
Aaradhaya Devi: ‘ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്; ഭാവിയിൽ എന്ത് വേഷവും ചെയ്യും’; അന്നത്തെ നിലപാടിൽ പശ്ചാത്താപമില്ലെന്ന് ആരാധ്യ ദേവി
Devika Nambiar Vijay Madhav: ‘ആ പേര് കിട്ടിയത് ഇങ്ങനെ’; കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് വെളിപ്പെടുത്തി വിജയ് മാധവ്‌
Sajin Gopu: ‘എക്സ് പറഞ്ഞതുകൊണ്ട് പച്ച കാർ വാങ്ങി; അത് കിട്ടുന്നതിന് ഒരാഴ്ച മുൻപ് ബ്രേക്കപ്പായി’: സജിൻ ഗോപു
The Pet Detective : ഷറഫുദീനും അനുപമ പരമേശ്വരനും ആദ്യമായി ഒന്നിക്കുന്ന ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’; ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും
Swargam OTT : വിദേശത്തുള്ളവർക്ക് സന്തോഷ വാർത്ത; അജു വർഗീസിൻ്റെ സ്വർഗം ഇനി ഒടിടിയിൽ പ്ലാറ്റ്ഫോമിലും കാണാം
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക