5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Karthikeya Dev: ‘എമ്പുരാനിലെ ഗുജറാത്ത് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് പൃഥ്വിരാജ് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം’: കാര്‍ത്തികേയ ദേവ്

Karthikeya Dev About Empuraan Shooting: പൃഥ്വിരാജിനെപ്പോലൊരാള്‍ സംവിധാനം ചെയ്യുന്ന, ലാലേട്ടനെ പോലെ ഒരു ലെജന്റ് അഭിനയിക്കുന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുമ്പോൾ ഒരാളും അത് വേണ്ടെന്ന് വെക്കുമെന്ന് തോന്നില്ലെന്ന് കാർത്തികേയ ദേവ് പറയുന്നു.

Karthikeya Dev: ‘എമ്പുരാനിലെ ഗുജറാത്ത് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് പൃഥ്വിരാജ് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം’: കാര്‍ത്തികേയ ദേവ്
കാർത്തികേയ ദേവ് Image Credit source: Social Media
nandha-das
Nandha Das | Published: 04 Apr 2025 15:41 PM

‘എമ്പുരാൻ’ എന്ന സിനിമയിലെ പൃഥ്വിരാജിന്റെ സയിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് മലയാളത്തിലേക്ക് ഒരു ഗംഭീര ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് കാർത്തികേയ ദേവ്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘സലാറി’ലൂടെ മികച്ച തുടക്കം കുറിച്ച കാർത്തികേയ ദേവിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ് എമ്പുരാൻ. ഇപ്പോഴിതാ, എമ്പുരാൻ സിനിമയിലെ കലാപ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചത്.

പൃഥ്വിരാജിനെപ്പോലൊരാള്‍ സംവിധാനം ചെയ്യുന്ന, ലാലേട്ടനെ പോലെ ഒരു ലെജന്റ് അഭിനയിക്കുന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുമ്പോൾ ഒരാളും അത് വേണ്ടെന്ന് വെക്കുമെന്ന് തോന്നില്ലെന്ന് കാർത്തികേയ ദേവ് പറയുന്നു. കഥ പറയുമ്പോൾ തന്നെ സിനിമയുടെ കാതലായ ഭാഗത്തിലാണ് ഞാന്‍ വരുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞതായും താരം പറഞ്ഞു. ഗുജറാത്ത് സീൻ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് എല്ലാ അഭിനേതാക്കളെയും അടുത്തുവിളിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞതായും താരം കൂട്ടിച്ചേർത്തു.

‘എമ്പുരാനെ കുറിച്ച് പൃഥ്വിരാജ് സാര്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറഞ്ഞിരുന്നു. സിനിമയുടെ കാതലായ ഭാഗത്തിലാണ് ഞാന്‍ വരുന്നതെന്ന് ആദ്യം തന്നെ എന്നോട് പറഞ്ഞിരുന്നു. സിനിമയുടെ മൊത്തത്തിലുള്ള മൂഡ് വിശദീകരിച്ചു തന്നു. ഗുജറാത്തില്‍ സിനിമയുടെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അവിടെ ആ മുറിയിലുണ്ടായിരുന്ന എല്ലാ അഭിനേതാക്കളേയും അദ്ദേഹം അടുത്തുവിളിച്ചു.

ALSO READ: സംവിധായകനെ മാത്രമായി എങ്ങനെ ഒറപ്പെടുത്താനാകും? പൃഥിരാജ് മൂഡ് ഓഫാണെന്ന് തോന്നി; ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു

ഇതാണ് നമ്മള്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന സീൻ, ഇതാണ് തുടക്കം, ഇങ്ങനെയാണ് അവസാനിക്കുന്നത്, ഇതൊക്കെയാണ് അവിടെ സംഭവിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും കോര്‍ പോയിന്റ് ഈ ഭാഗമാണ്. എനിക്ക് നിങ്ങള്‍ എല്ലാവരില്‍ നിന്നും ഏറ്റവും മികച്ചത് തന്നെ വേണമെന്നും പൃഥ്വിരാജ് സാര്‍ പറഞ്ഞു.

അതിന് ശേഷം തന്റെ കഥാപാത്രത്തെ കുറിച്ചും, തന്റെ അച്ഛൻ മസൂദിന്റെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു തന്നു. അവരുടെ പെരുമാറ്റം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം വളരെ വ്യക്തമായി അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. ചിലതൊക്കെ അഭിനയിച്ചും കാണിച്ചു.” കാർത്തികേയ ദേവ് പറയുന്നു.