AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kannappa Movie: അടുത്ത ബ്രഹ്‌മാണ്ഡ ചിത്രം ‘കണ്ണപ്പ’യുടെ പുതിയ റിലീസ് തീയ്യതി

Kannappa Movie New Release Date: വമ്പന്‍ താരനിരയും അണി നിരക്കുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുക. ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

Kannappa Movie: അടുത്ത ബ്രഹ്‌മാണ്ഡ ചിത്രം ‘കണ്ണപ്പ’യുടെ പുതിയ റിലീസ് തീയ്യതി
Kannappa MovieImage Credit source: PR Team
arun-nair
Arun Nair | Updated On: 10 Apr 2025 11:05 AM

തെലുഗിലേക്ക് അടുത്തതായി എത്തുന്ന ഏറ്റവും പുതിയ ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രം ജൂൺ 27-ന് തീയ്യേറ്ററുകളിലേക്ക് എത്തും. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ചേർന്ന് യോഗി ആദിത്യനാഥിനെ സന്ദർശിച്ചിരുന്നു. ഡോ. മോഹൻ ബാബു, വിഷ്ണു മഞ്ചു, പ്രഭുദേവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വരി തുടങ്ങയവരും സംഘത്തിലുണ്ടായിരുന്നു. ചിത്രം രാജ്യത്തുടനീളമുള്ള പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ പതിയുമെന്നാണ് വിശ്വാസമെന്ന് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

വമ്പന്‍ താരനിര

ചിത്രത്തിൽ വിഷ്ണു മഞ്ചുവിനെ കൂടാതെ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍ എന്നിവരും ഒപ്പം മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയും അണി നിരക്കുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുക. ‘ചിത്രത്തിൻ്റെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം തന്നെ തരംഗമായി മാറി കഴിഞ്ഞു. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്ന ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മുകേഷ് കുമാര്‍ സിങ് ആണ്. ഇദ്ദേഹത്തിൻ്റെ ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബും എന്നിവരും ചേർന്നാണ്.

ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് ഹോളിവുഡിൽ നിന്നുള്ള ഷെല്‍ഡന്‍ ചാവു ആണ്. ആക്ഷന്‍ കൊറിയോഗ്രാഫി കെച്ചയും സംഗീതം സ്റ്റീഫന്‍ ദേവസിയുമാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ആന്‍റണി ഗോണ്‍സാല്‍വസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആർ വിജയ് കുമാർ എന്നിവർ ചേർന്നാണ്. ആതിര ദിൽജിത്ത് ആണ് പിആർഒ