Shiva Rajkumar: ‘മമ്മൂട്ടിയേയും മോഹൻലാലിനെയും ഇഷ്ടമാണ്, എന്നാൽ മലയാളത്തിൽ ആ യുവനടന്റെ ഫാനാണ് ഞാൻ’; ശിവ രാജ്കുമാർ
Shiva Rajkumar: മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും ഇഷ്ടമാണെങ്കിലും താൻ മറ്റൊരു താരത്തിന്റെ വലിയ ഫാനാണെന്ന് രാജ്കുമാർ പറഞ്ഞു. പുതിയ ചിത്രമായ 45ന്റെ പ്രൊമോഷനിൽ സംസാരിക്കുകയാണ് താരം.

കന്നട സിനിമയിലെ മികച്ച താരവും നിർമാതാവുമാണ് ശിവ രാജ്കുമാർ. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തുകയാണ് അദ്ദേഹം. പുതിയ ചിത്രമായ 45ന്റെ പ്രൊമോഷനിൽ സംസാരിക്കുകയാണ് താരം.
മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും ഇഷ്ടമാണെങ്കിലും താൻ മറ്റൊരു താരത്തിന്റെ വലിയ ഫാനാണെന്ന് രാജ്കുമാർ പറഞ്ഞു. മറ്റാരുമല്ല, ദുൽഖർ സൽമാനാണ് അദ്ദേഹത്തിന്റെ ഇഷ്ടതാരം. പണ്ട് തൊട്ടെ ദുൽഖറിനോടുള്ള ആരാധന ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘അന്ന് ആസിഫ് അലിയുടെ മുഖം കണ്ടപ്പോൾ ദേഷ്യം തോന്നി, ഞാനത് പറഞ്ഞു’; അപർണ ബാലമുരളി
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി കാണുന്നത്. അന്ന് ദുൽഖറുമായി സംസാരിക്കാൻ കഴിഞ്ഞെന്നും വളരെ നല്ല പെരുമാറ്റമായിരുന്നുവെന്നും രാജ്കുമാർ പറഞ്ഞു. ആ ഒരൊറ്റ തവണ മാത്രമേ ദുൽഖറിനെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അത് അയാളുടെ കരിയർ ആരംഭിച്ച സമയത്താണ്. എന്തോ ഒരട്രാക്ഷൻ ദുൽഖറിലുണ്ടെന്ന് അന്നേ മനസ്സിലായി.
ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ വച്ചാണ് ദുൽഖറിനെ കണ്ടത്. ഹോളിഡേ ആഘോഷിക്കാനായിരുന്നു ഞങ്ങൾ എത്തിയത്. എന്നെ കണ്ടതും ദുൽഖർ ഇങ്ങോട്ട് വന്ന് സംസാരിച്ചു. വളരെ നല്ല പെരുമാറ്റവും സംസാരവും. അന്നേ ഞാൻ അയാളുടെ ആരാധകനായെന്ന് രാജ് കുമാർ പറയുന്നു.