Actor Darshan Thoogudeepa : കന്നഡ നടൻ ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ

Challenging Star Darshan Thoogudeepa Arrest : കർണാടകയിലെ ചിത്രദുർഗ്ഗ സ്വദേശിയായ 33കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കന്നഡ സിനിമ താരം ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തത്. നടൻ്റെ ബെംഗളൂരുവിലെ വസതിക്ക് സമീപം വൻ പോലീസ് സന്നാഹമാണ് അണിനിരത്തി.

Actor Darshan Thoogudeepa : കന്നഡ നടൻ ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ

Darshan Thoogudeepa, S Renuka Swamy

Updated On: 

11 Jun 2024 12:06 PM

ബെംഗളൂരു : കന്നഡ സിനിമ താരം ദർശൻ തൂഗുദീപ ശ്രീനിവാസിനെ (ഡി ബോസ്) കൊലപാതക കേസിൽ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിത്രദുർഗ്ഗ സ്വദേശിയായ 33 കാരൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് സാൻഡൽവുഡ് സിനിമ താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ദർശൻ്റെ സുഹൃത്തും കന്നഡ നടിയുമായ പവിത്ര ​ഗൗഡയ്ക്ക് കൊല്ലപ്പെട്ട യുവാവ് അശ്ലീല സന്ദേശം അയച്ച സംഭവാണ് കൊലപാതകത്തിലേക്കയച്ചതെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദർശൻ്റെ നിർദേശപ്രകാരം കൊല്ലപ്പെട്ട യുവാവിനെ ചിത്രദുർഗ്ഗിയിലുള്ള താരത്തിൻ്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പിടിച്ചുകൊണ്ടുവന്ന കൊലപ്പെടുത്തിയെന്നാണ് പോലീസിൻ്റെ നിഗമനം. യുവാവിനെ ചിത്രദുർഗ്ഗയിൽ നിന്നും കടത്തികൊണ്ടുവന്ന ബെംഗളൂരിവിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. നടൻ ഉൾപ്പെടെ നാല് പേർ ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.

ALSO READ : Koottickal Jayachandran : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്; നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

കൊലപ്പെട്ട യുവാവിൻ്റെ മൃതദേഹം ജൂൺ എട്ടാം തീയതി ബെംഗളൂരു നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയായ കാമാക്ഷിപാളയത്ത് ഒവുചാലിൽ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. ചിത്രദുർഗ്ഗയിൽ ഒരു മെഡിക്കൽ ഷോപ്പ് ജീവനക്കാരാനായിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. അടുത്തിടെയാണ് യുവാവ് വിവാഹിതനായത്.

വൻ പോലീസ് സന്നാഹമാണ് ബെംഗളൂരുവിലെ നടൻ്റെ വസതിക്ക് സമീപം ഒരുക്കിയിരിക്കുന്നത്. ദർശൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് താരത്തിൻ്റെ ആരാധക പ്രവർത്തകർ രംഗത്തെത്തിട്ടുണ്ട്.

Related Stories
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ